ടയോട്ടയുടെ മസില്‍ വീരന്‍മാര്‍ ഇന്ത്യയിലേക്ക്

കരുത്തിനൊപ്പം സൗന്ദര്യവും മുഖമുദ്രയാക്കിയ ലാന്‍ഡ് ക്രൂയിസര്‍ സീരിസിലുള്ള പുതിയ കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിയ്‌ക്കാനാണ് ടയോട്ട ഒരുങ്ങുന്നത്. ലാന്‍ഡ് ക്രൂയിസര്‍ കുടുംബത്തില്‍ നിന്നുള്ള പ്രാഡോ മാത്രമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകളില്‍ (എസ്‌യുവി) ഏറ്റവും വലിപ്പമേറിയത് പ്രാഡോ തന്നെയാണ്.
കരുത്തുറ്റ എഞ്ചിനും ഫോര്‍വീല്‍ ഡ്രൈവും റോഡിലും ഓഫ് റോഡിലും ഒരു പോലെ നടത്തുന്ന മികച്ച പ്രകടനവും തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ പ്രാഡോയെ സഹായിക്കുന്നു. എന്നാല്‍ പ്രാഡോയുടെ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ മാത്രമാണ് നിലവില്‍ ഇന്ത്യയിലുള്ളത്.
ഇത് പലപ്പോഴും ഉപഭോക്താക്കള്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ലാന്‍ഡ് ക്രൂയിസറുകളുടെ ഡീസല്‍ മോഡലുകള്‍ ഇന്ത്യയിലെത്തിയ്‌ക്കാനാണ് ടയോട്ട ഒരുങ്ങുന്നത്.
ഈ നിരയില്‍ ടയോട്ടയുടെ പുതിയ എസ്‌യുവിയായ ഫോര്‍ച്യൂണ്‍ ആയിരിക്കും ആദ്യം ഇന്ത്യന്‍ വിപണിയിലെത്തുക. 160 കുതിരശക്തിയുടെ കരുത്തുമായെത്തുന്ന ഫോര്‍ച്യൂണ്‍ ഹോണ്ടയുടെ എസ്‌യുവിയായ സിആര്‍വിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യമുറപ്പാണ്.
ഉയര്‍ന്ന ഇറക്കുമതി ചുങ്കമുള്ളതിനാല്‍ തത്‌കാലത്തേക്ക് ഡീസല്‍ മോഡലുകള്‍ മാത്രം ഇറക്കുമതി ചെയ്യാനാണ് ടയോട്ടയുടെ തീരുമാനം. 2, 2.7, 4 ലിറ്റര്‍ എഞ്ചിനുകളില്‍ വിപണിയിലെത്തുന്ന കാറിന് സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സിലിണ്ടര്‍ മോഡലുകളും ലഭ്യമാണ്. പരുക്കന്‍ പാതകളിലെ യാത്രകള്‍ സുഖകരമാക്കുന്ന ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം ആധുനിക സുഖ സുരക്ഷാ സംവിധാനങ്ങളായ എബിഎസ്, എസ്‌ആര്‍എസ് എയര്‍ ബാഗ് സൗകര്യങ്ങളുംഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു വലിയ കാര്‍ പുറത്തിറക്കുന്ന കാര്യവും ടയോട്ടയുടെ ആലോചനയിലുണ്ടത്രേ. എന്നാലിക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും ആയിട്ടില്ല. ഇപ്പോള്‍ മനസ്സിലായില്ലേ സാമ്പത്തിക മാന്ദ്യം എല്ലാവരിലും വിഷമം ഉണ്ടാക്കിയിട്ടില്ലെന്ന്!


Click it and Unblock the Notifications








