ക്രിസ് ലറും ഫിയറ്റും കൈകോര്‍ക്കുന്നു

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ക്രിസ്‌ലറിന്റെ ഫാക്ടറിയില്‍ നിന്നാണ് ചെറോക്കി പോലുള്ള ഉശിരന്‍ ജീപ്പ് മോഡലുകള്‍ ജന്മമെടുത്തത്. പരിസ്ഥിതിയോട് യാതൊരു കാരുണ്യവുമില്ലാത്ത എണ്ണ കുടിയന്‍ കാറുകള്‍ പുറത്തിറക്കുന്നതിലും (കു)പ്രസിദ്ധരാണ് ക്രിസ്‌ലര്‍.
ഫെറാറി, ആല്‍ഫ റോമിയോ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ഫിയറ്റും ക്രിസ്‌ലറും ഒത്തു ചേരുമ്പോള്‍ അത് ഇരുവര്‍ക്കും നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ കച്ചവടത്തെപ്പറ്റി ക്രിസ്‌ലര്‍ക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. 'സാങ്കേതികവിദ്യ സ്വയത്തമാക്കുന്നതിന് വേണ്ടിയാണ് ഈ ഇടപാട്.' ചുരുങ്ങിയ ചെലവില്‍ ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹാര്‍ദ്ദ മാനദണ്ഡങ്ങള്‍ പാലിയ്‌ക്കുന്നതുമായ സാങ്കേതിക വിദ്യ ക്രിസ്‌ലര്‍ക്ക് വേണം. ഇത് സ്വന്തമാകുന്നതോടെ സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ഗ്രീന്‍ കാറുകള്‍ നിര്‍മ്മിയ്‌ക്കാന്‍ കമ്പനിയ്‌ക്ക് കഴിയും.
അതേ സമയം നോര്‍ത്ത് അമേരിക്കയിലെമ്പാടുമുള്ള ക്രിസ്‌ലറുടെ മോഹിപ്പിയ്‌ക്കുന്ന ഡീലര്‍ നെറ്റ്‌വര്‍ക്കാണ് ഫിയറ്റിനെ പുതിയ ഇടപാടിന് പ്രേരിപ്പിയ്‌ക്കുന്നത്.
ടാറ്റയുമായി യോജിച്ച് ഫിയറ്റ് തങ്ങളുടെ ലോക പ്രശസ്‌ത മോഡലുകളിലൊന്നായ ലീനിയ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ട് അധികം നാളായിട്ടില്ല. ലീനിയയുടെ വില്‌പനയ്‌ക്കായി രാജ്യത്തെങ്ങുമുള്ള ടാറ്റയുടെ ഡീലര്‍ഷിപ്പിനെയാണ് ഫിയറ്റ് ആശ്രിയിക്കുന്നത്.
ഫിയറ്റ്-ക്രിസ്‌ലര്‍ ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ ക്രിസ്‌ലറിന്റെ റാംഗ്ലര്‍ പോലുള്ള പ്രശസ്‌ത ജീപ്പ് മോഡലുകള്‍ ഇന്ത്യയിലെത്തിയേക്കാം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും വേണമെന്നാണല്ലോ, ഇടപാട് ശരിയായാല്‍ ഫിയറ്റിന്റെ വിപണിയും ക്രിസ്‌ലര്‍ക്ക് ഉപയോഗിക്കാമെന്ന് ചുരുക്കം. കാതോര്‍ത്തിരിയ്‌ക്കുക, യഥാര്‍ത്ഥ ജീപ്പിന്റെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ടോയെന്ന്...


Click it and Unblock the Notifications








