ഹോണ്ട ഉത്‌പാദനം കുറക്കുന്നു

രൂപയുടെ മൂല്യതകര്‍ച്ചയും സാമ്പത്തിക മാന്ദ്യം നീണ്ടു നില്‌ക്കുമെന്ന സൂചനകളും കമ്പനിയുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില്‌പന കുറഞ്ഞതിനെ തുടര്‍ന്നാണ് കമ്പനി ഉത്‌പാദനം വെട്ടിക്കുറച്ചിരിയ്‌ക്കുന്നത്.
കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിന്റെ പ്രതിദിന ഉത്‌പാദന ശേഷി രണ്ട് ഷിഫ്‌റ്റുകളിലായി 380 യൂണിറ്റുകളാണ്. ഉത്‌പാദനം വെട്ടിക്കുറച്ചതിന് ശേഷം ഒരൊറ്റ ഷിഫ്‌റ്റില്‍ 200 വാഹനങ്ങള്‍ മാത്രമാണ് ഇവിടെ നിര്‍മിയ്‌ക്കുന്നത്. അടുത്ത ആറ് മാസത്തേക്കെങ്കിലും ഈ രീതിയില്‍ ഉത്‌പാദനം തുടരനാണ് കമ്പനിയുടെ തീരുമാനം.
അതേ സമയം തങ്ങളുടെ ഹാച്ച് ബാക്ക് കാറായ ജാസ് പുറത്തിറക്കാനുള്ള ശ്രമവുമായി ഹോണ്ട മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചു പറ്റിയ ജാസ് ബി, ബി പ്ലസ് ശ്രേണിയില്‍ വരുന്ന ചെറുകാറാണ്.


Click it and Unblock the Notifications








