നാനോ യൂറോപ്യന്‍ നിരത്തുകളിലേക്ക്

സമൂല മാറ്റങ്ങളോടെയായിരിക്കും നാനോ യൂറോപ്യന്‍ വിപണിയില്‍ അവതരിയ്ക്കുക. മൂന്ന് സിലിണ്ടറുള്ള പെട്രോള്‍ എഞ്ചിനാണ് നാനോ യൂറോപ്പയുടെ ഹൃദയം. ഫൈവ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഇല്കട്രോണിക് പവര്‍ സ്റ്റിയറിംഗുമെല്ലാം ചേര്‍ത്ത് നാനോയുടെ യൂറോപ്യന്‍ അവതാരം ഒരുഗ്രന്‍ സംഭവമാക്കാന്‍ തന്നെയാണ് ടാറ്റ തീരുമാനിച്ചിരിയ്ക്കുന്നത്. എബിഎസ്, എയര്‍ബാഗ് തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഈ ഇത്തിരി കുഞ്ഞന്റെ ഉള്ളിലുണ്ടാകും.
ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച നാനോ യൂറോപ്പ മോഡല്‍ കാണികളുടെ മനം കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ വിപണിയില്‍ വില കുറഞ്ഞ കാറുകള്‍ക്ക് വന്‍ ആവശ്യകതയാണുള്ളതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. എന്നാല്‍ കാറിന്റെ വില എത്രയെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല.
വില നിര്‍ണയിക്കുന്നതിന് മുമ്പ് മറ്റു പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തായാലും യൂറോപ്യന്‍ നിരത്തുകളിലെ കറുത്ത കുതിരയായി നാനോ മാറുമെന്ന് തന്നെയാണ് ടാറ്റയുടെ പ്രതീക്ഷ.


Click it and Unblock the Notifications








