നാനോ..നാനോ.. ഭാഗ്യം തേടലിന് തുടക്കം

Nano
കാര്‍ മോഹികളായ സാധാരണക്കാര്‍ വ്യാഴാഴ്‌ച മുതല്‍ നാനോ ഭാഗ്യം തേടുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ ബുക്കിങ്‌ ചരിത്ര സംഭവമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്ത്യയുടെ വാഹനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപ തുക ഈടാക്കി കൊണ്ടാണ്‌ ടാറ്റ നാനോയ്‌ക്ക്‌ വേണ്ടിയുള്ള ബുക്കിങ്‌ സ്വീകരിയ്‌ക്കുന്നത്‌.

നാനോ സ്വന്തമാക്കാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍ അടുത്ത 17 ദിവസത്തിനുള്ളില്‍ 300 രൂപയുടെ അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച്‌ നിക്ഷേപ തുകയോടൊപ്പം സമര്‍പ്പിയ്‌ക്കണം. തിരഞ്ഞെടുക്കുന്ന മോഡല്‍ അടിസ്ഥാനമാക്കി 95,000 മുതല്‍ 1.40 ലക്ഷം രൂപ വരെയാണ്‌ നിക്ഷേപ തുക നല്‌കേണ്ടത്‌. അതേ സമയം നാനോ വായ്‌പയെടുക്കുന്നവര്‍ ആദ്യഘട്ടത്തില്‍ 2,999 രൂപ അടച്ചാല്‍ മതി.

കാശ്‌ മുടക്കി ബുക്ക്‌ ചെയ്‌താലും വീട്ടുമുറ്റത്ത്‌ നാനോയെത്തണമെങ്കില്‍ ഭാഗ്യദേവത കൂടി അനുഗ്രഹിയ്‌ക്കണം. മൂന്നു മാസത്തിനുള്ളില്‍ ആദ്യ ബാച്ച്‌ നാനോ നിരത്തിലെത്തുമ്പോള്‍ ഭാഗ്യവാന്‍മാരായ ഒരു ലക്ഷം അപേക്ഷകര്‍ക്ക്‌ മാത്രമാണ്‌ നാനോ സ്വന്തമാവുക.

ഇന്ത്യന്‍ നിരത്തുകളില്‍ നാനോ തരംഗമാകുമെന്ന്‌ തന്നെയാണ്‌ ഇപ്പോള്‍ ലഭിയ്‌ക്കുന്ന സൂചനകള്‍. മുംബൈയിലെ ടാറ്റ ഡീലര്‍മാര്‍ ഇപ്പോള്‍ തന്നെ അരലക്ഷം അപേക്ഷ ഫോമുകള്‍ വിറ്റു കഴിഞ്ഞു. മറ്റു വഴിയില്‍ കൂടി വിറ്റു പോയ അപേക്ഷാ ഫോമുകള്‍ വേറെ. ഇന്റര്‍നെറ്റ്‌ വഴിയും നാനോ ബുക്കിങിനുള്ള അവസരം കമ്പനി നല്‌കിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയ്‌താല്‍ അപേക്ഷ ഫോറത്തിന്‌ 200 രൂപ കൊടുത്താല്‍ മതി.

ജനങ്ങള്‍ക്കിടയില്‍ ഒരു നാനോ ട്രെന്‍ഡ്‌ തന്നെ സൃഷ്ടിയ്‌ക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. വാച്ചുകള്‍, ടീ ഷര്‍ട്ടുകള്‍, ഫോണുകള്‍ അങ്ങനെ എല്ലാം നാനോ മയമാക്കാനുള്ള ശ്രമത്തിലാണ്‌ നിര്‍മാതാക്കള്‍.

ആദ്യഘട്ട ബുക്കിംഗ്‌ 25ന്‌ അവസാനിയ്‌ക്കുമെങ്കിലും ആദ്യ ലക്ഷം കാറുകളുടെ ഉടമസ്ഥര്‍ ആരെന്നറിയാന്‍ രണ്ട്‌ മാസം കാത്തിരിയ്‌ക്കേണ്ടി വരും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നാനോ ഭാഗ്യശാലികള്‍ക്ക്‌ മിക്കവാറും ജൂലായില്‍ തന്നെ ഈ സ്വപ്‌നരഥത്തിലേറി നാടു ചുറ്റാം.

More from DriveSpark

Article Published On: Thursday, April 9, 2009, 12:58 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X