മലിനീകരണമുണ്ടാക്കാത്ത കാര്‍ ലീഫ്

ഞായറാഴ്‌ച രാവിലെ യോക്കോഹോമയില്‍ നടന്ന ചടങ്ങിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്ന നിലയിലാണ് ലീഫ് പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും അടുത്ത വര്‍ഷം മധ്യത്തോടെ വിപണിയില്‍ കാര്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
തുടര്‍ന്ന് കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനും കമ്പനിയ്‌ക്കു പദ്ധതിയുണ്ട്. ദക്ഷിണ ടോക്കിയോയിലെ യോക്കോഹോമയില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് കാര്‍ലോസ് ഖോസന്‍ ആണ് ലീഫ് പുറത്തിറക്കിയത്. ഇളം നീല നിറത്തിലുള്ള കാറില്‍ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ജൂനിഷിറോ കൊയ്‌സുമിയും രണ്ട് അതിഥികളും ഖോസനോടൊപ്പം വേദിയിലെത്തി.
കമ്പനിയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ലീഫിന്റെ ഉത്‌ഘാടനമെന്ന് ഖോസന്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വില്‍പന കുറഞ്ഞ സാഹചര്യത്തില്‍ നിസാന്‍ പല പദ്ധതികളും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇലക്ട്രിക് കാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.
അഞ്ചു പേര്‍ക്ക് യാത്രചെയ്യാവുന്ന ലീഫിന് 140 കിലോമീറ്റര്‍ വേഗത്തില്‍ 160 കീലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും. ഇതില്‍ ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ലീഫിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വിലയേറിയ ലിഥിയം അയണ്‍ ബാറ്ററിയുടെ വിലയൊഴിവാക്കിയാല്‍ സാധാരണ ഡീസല്‍ പെട്രോള്‍ കാറുകളുടെ വിലയായിരിക്കും ലീഫിനെന്ന് ഖോസന്‍ പറഞ്ഞു. ടൊയോട്ട, വോക്‌സ് വാഗണ്‍ തുടങ്ങിയ കമ്പനികളും അടുത്ത വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








