ഹുണ്ടായ് പുതിയ സാന്‍ട്രോ വിപണിയില്‍

2.36ലക്ഷം മുതല്‍ 3.48ലക്ഷം വരെയാണ് പുതിയ കാറിന്റെ വില. ആഡംബരം നിറഞ്ഞ ഇന്റീരിയറും വിപുലപ്പെടുത്തിയ എക്‌സ്റ്റീറിയറുമാണ് പുതിയ കാറിന്റെ സവിശേഷതകളെന്ന് ഹുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എച്ച് എസ് ലെഹിം പറഞ്ഞു.
പുതിയ സാന്‍ട്രോ നോണ്‍ എസി കാറിനാണ് 2.63ലക്ഷം രൂപ. സാന്‍ട്രോ ജിഎല്ലിന് 3.28ലക്ഷവും, ജിഎല്‍എസിന് 3.4ലക്ഷവും വിലവരും. പുതിയ എല്‍പിജി ഘടിപ്പിച്ച മോഡലിന് 3.49ലക്ഷമാണ് വില.
ഇതിനിടെ രാജ്യത്തെ ആഭ്യന്തര വാഹനവിപണി സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതായി സൂചന. ആഭ്യന്തര വാഹനവില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ട്.
മാരുതി സുസുക്കിയുടെ ഓഗസ്‌റ്റ് മാസത്തെ വില്‍പനയില്‍ 41.6ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹുണ്ടായിയുടെ ആഗസ്‌റ്റിലെ വില്‍പനയില്‍ 10.8ശതമാനം വര്‍ധനയുണ്ട്. 49,521 യൂണിറ്റുകളാണ് ആഗസ്‌റ്റില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേസമയത്ത് 44,710 യൂണിറ്റായിരുന്നു ആഭ്യന്തര വില്‍പന.


Click it and Unblock the Notifications








