1 ലക്ഷം എ സ്റ്റാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

By

Maruti recalls ‘A-Star’ due to faulty fuel pump
ദില്ലി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെ വിറ്റഴിച്ച ഒരുലക്ഷം എ സ്റ്റാര്‍ കാറുകള്‍ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചു.

തകരാറുള്ള ഫ്യുവല്‍ പമ്പ് ഘടിപ്പിച്ച കാറുകളാണ് ഫാക്ടറിയിലേക്ക് തിരിച്ചു വിളിക്കുന്നത്. 2009 ആഗസ്റ്റ് 22 ന് മുന്‍പ് നിര്‍മ്മിച്ച ഒരു ലോട്ടില്‍പ്പെട്ട കാറുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ചശേഷം കാറുകള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കും.

2009 നവംബറില്‍ തന്നെ പ്രശ്‌നം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ടാങ്ക് നിറയെ ഇന്ധനം നിറച്ചാല്‍ ഫ്യുവല്‍ പമ്പുവഴി ഇന്ധനം ചോരാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. എ സ്റ്റാര്‍ ഉടമകളാരും ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. മുന്‍കരുതലെന്ന നിലയിലാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

തിരിച്ചു വിളിക്കുന്ന എ സ്റ്റാറുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഒരുലക്ഷം കാറുകളുടെയും ഫ്യുവല്‍പമ്പ് ഗ്യാസ്‌കറ്റ്, റിങ് എന്നിവ മാറ്റിനല്‍കുമെന്നും കമ്പനി അറിയിച്ചു

More from DriveSpark

Article Published On: Tuesday, February 23, 2010, 17:52 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X