ടാറ്റ നാനോ പ്ലാന്റ് തയാര്‍

ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതിന്റെ സുവര്‍ണജൂബിലി ആഘോഷിയ്ക്കുന്ന മെയ് 1ന് തന്നെയാണ് നാനോ പ്ലാന്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. ഗുജറാത്തിലെ വ്യവസായിക വളര്‍ച്ചയുടെ പ്രതീകമായി നാനോ പ്ലാന്റിനെ ഉയര്‍ത്തിക്കാണിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തര്‍ക്കങ്ങളും സമരങ്ങളും ഇല്ലാതെ തങ്ങളെ സ്വീകരിച്ച സാനന്ദിലെ കര്‍ഷകര്‍ക്ക് ടാറ്റ വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൃഷി-കന്നുകാലി വളര്‍ത്തലിനുള്ള സഹായങ്ങളും 0.1% ശതമാനത്തിന്റെ തുച്ഛമായ വായ്പയും ടാറ്റ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അതേ സമയം ടാറ്റ ഉപേക്ഷിച്ചു പോന്ന സിംഗൂരിലെ ഫാക്ടറി ഭൂമി തര്‍ക്കങ്ങളില്‍ കുരുങ്ങി യാതൊരു വികസനവും ഇല്ലാതെ കിടക്കുകയാണ്.
വാണിജ്യാടിസ്ഥാനത്തിലുള്ള ലോഞ്ചിങ് ജൂലൈയോടെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാന്റ് പൂര്‍ണസജ്ജമാകുന്നതോടെ വര്‍ഷം രണ്ടര ലക്ഷം നാനോ കാറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഉത്തരഖണ്ഡിലെ പാന്ത്‌നഗര്‍ പ്ലാന്റിലാണു കാര്‍ നിര്‍മാണം


Click it and Unblock the Notifications








