മാരുതി വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു

പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. വിവിധ മോഡലുകള്‍ക്കായി 2000 മുതല്‍ 7,500 രൂപവരെയാണ് കൂട്ടിയിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് കമ്പനിയെ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയത്.
ഇതിനിടെ ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റവിച്ച കമ്പനിയെന്ന പ്രശസ്തി മാരുതി സ്വന്തമാക്കിയിട്ടുണ്ട്. 100,857 കാറുകളാണ് മാരുതി ജൂലൈയില്‍ വിറ്റഴിച്ചത്. ഇതിന്റെ അടുത്തൊന്നുമെത്താന്‍ മറ്റു കാര്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ആള്‍ട്ടോ, ഇക്കോ, എസ്റ്റിലോ, വാഗണ്‍ ആര്‍, എസ്എക്‌സ് 4 എന്നിവയുടെ സിഎന്‍ജി വേരിയന്റുകള്‍ കൂടി പുറത്തിറങ്ങുന്നതോടെ വാഹനവിപണയിലെ മേധാവിത്വം മാരുതി തുടരുമെന്നാണ് വാഹനവിപണി വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്.


Click it and Unblock the Notifications








