പുതിയ മാരുതി വാഗണ്‍ ആര്‍ പുറത്തിറക്കി

New Maruti WagonR
ദില്ലി: മാരുതി സുസുക്കിയുടെ പുതിയ വാഗണ്‍ ആര്‍ 2010 പുറത്തിറക്കി. സ്റ്റൈലില്‍ വ്യത്യസ്ഥമായ വാഗണ്‍ ആറാണ് ഇത്. ജപ്പാനില്‍ പുറത്തിറക്കിയതിന് പിന്നാലേ ആണ് ഇന്ത്യയിലും പുതിയ ഡിസൈനിലുള്ള ഈ വാഹനം എത്തുന്നത്.

വാഹനത്തിന്റെ മുന്നിലും പിന്നിലുമാണ് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുള്ളത്. പിന്നിലെ ലൈറ്റിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. മാരുതി കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വാഹനമാണ് ഇത്. 998 സിസി എഞ്ചിനാണ് ഈതിലുള്ളത്. പുറമേ മികച്ച സസ്പന്‍ഷന്‍ സാങ്കേതികതയും. പഴയ വാഗണ്‍ ആറിനെ അപേക്ഷിച്ച് ഏഴര സെന്റീമീറ്റര്‍ നീളം കൂടുതലാണ് ഇതിന്. ഇതിന് പുറമേ നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട്. വീല്‍ ബേസിലും മാറ്റം വരുത്തിയിട്ടുണ്ട്. 2400 എം എം ആണ് ഇതിന്റെ വീല്‍ ബേസ്.

ഫോഡി ഫീഗോ, ഷെവര്‍ലെ ബീറ്റ് തുടങ്ങിയവയുമായിട്ടായിരിയ്ക്കും ഈ വാഹനം വിപണിയില്‍ മത്സരിയ്ക്കുക. പുതിയ വാഗണ്‍ ആറിന്റെ അതേ ശ്രേണിയിലുള്ളവയാണ് ഈ വാഹനങ്ങള്‍.

കെ സീരീസ് എഞ്ചിനാണ് വാഗണ്‍ ആറിനെ മികച്ച വാഹനമാക്കുന്നത്. തകര്‍പ്പന്‍ ഡ്രൈവിംഗ് സുഖം ഈ എഞ്ചിന്‍ പ്രദാനം ചെയ്യും. സാധാരണക്കാരന് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു കാര്യം കൂടി പുതിയ വാഹനത്തിനുണ്ട്. 18.9 കിലോമീറ്റര്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കിട്ടുമെന്നതാണിത്. എല്‍ എക്സ്, എല്‍ എക്സ് ഐ, വിഎക്സ് ഐ എന്നീ മൂന്ന് മോഡലുകളില്‍ ഈ വാഹനം ലഭ്യമായിരിയ്ക്കും. ഭാരത് സ്റ്റേജ് 4 എമിഷന്‍ നിബന്ധനകള്‍ അനുസരിച്ചാണ് ഈ വാഹനം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ബ്ലൂ ഐഡ് ബോയ് എന്ന അരുമപ്പേരും ഇതിന് നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന മോഡലുകളില്‍ എബിഎസ്, എയര്‍ ബാഗ്, സ്റ്റീരിയൊ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും. വൈകാതെ തന്നെ ഇതിന്റെ എല്‍ പി ജി സഹോദരിയും പുറത്തിറങ്ങും. 3.3 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് വില.

മിഡ്‍നൈറ്റ് ബ്ലാക്ക്, ബ്ലിസ്റ്ററിംഗ് ഗ്രെ, സുപ്പീരിയര്‍ വൈറ്റ്, ഫയര്‍ ബ്ലാക്ക് റെഡ്, ബേക്കേഴ്സ് ചോക്ക്ളേറ്റ്, സില്‍ക്കി സില്‍വര്‍, ബ്രീസി ബ്ലൂ എന്നീ നിറങ്ങളിലായിരിയ്ക്കും ഈ വാഹനം ലഭ്യമാവുക.

Most Read Articles

Malayalam
Story first published: Friday, April 23, 2010, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X