1000 കിമി മൈലേജുള്ള ഇലക്ട്രിക് കാര്‍
ടോക്കിയോ: ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആയിരം കിലോമീറ്റര്‍ മൈലേജ് ലഭിയ്ക്കുന്ന വൈദ്യുതി കാര്‍ ജപ്പാനില്‍ വികസിപ്പച്ചു.
കൃത്യം 1003.184 കിലോമീറ്റര്‍ മൈലേജാണ് കാറിന് ലഭിയ്ക്കുക. ജപ്പാന്‍ ഇലക്ട്രി്ക് വെഹിക്കിള്‍ ക്ലബ്ബാണ് ഈ വാഹനം നിര്‍മിച്ചത്.
സാനിയോ ഇലക്ട്രിക് കോര്‍പറേഷന്‍ നിര്‍മിച്ച ലിതിയം എയോണ്‍ ബാറ്ററിയാണു കാറിലുള്ളത്. പരീക്ഷണ ഓട്ടത്തില്‍ത്തന്നെ 40 കിലോമീറ്റര്‍ വേഗത്തില്‍ 27.5 മണിക്കൂര്‍ നിര്‍ത്താതെ കാര്‍ ഓടിച്ചു. ഇതോടെ കാറിന് ഗിന്നസ്ബുക്കില്‍ ഇടം പിടിക്കാനുമായി.
ഇതിനു മുമ്പുള്ള റിക്കാര്‍ഡ് 555.6 കിലോമീറ്ററാണ്. ഈ കാറും ഈ സിവിക് ഗ്രൂപ്പ് തന്നെയാണു നിര്‍മിച്ചത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ എന്ന ആവശ്യമാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ക്ക് ജന്മം നല്‍കുന്നത്.


Click it and Unblock the Notifications








