ഷെവര്‍ലെ ബീറ്റിന് ഡീസല്‍ വേര്‍ഷന്‍

ഒരു ലിറ്റര്‍ എഞ്ചിനായിരിക്കും ഡീസല്‍ വെര്‍ഷനില്‍ ഉപയോഗിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള പെട്രോള്‍ മോഡലുകളുടെ എഞ്ചിന്‍ 1.2 ലിറ്ററായി മാറ്റാനും കമ്പനി പ്ലാന്‍ ചെയ്തിട്ടുണ്ട്. 2010 അവസാനത്തോടെ ഈ മോഡല്‍ ഷോറൂമുകളിലെത്തും.
2003ലാണ് ഷെവര്‍ലെ ബ്രാന്‍ഡ് രാജ്യത്ത് ലോഞ്ച് ചെയ്തത്. ബീറ്റ് കൂടാതെ സ്പാര്‍ക്, ടവേര, ഒപ്ട്ര, ആവിയോ, ക്രൂസ് എന്നീ മോഡലുകളും കമ്പനിക്കുണ്ട്. വമ്പന്‍ ഡിമാന്റ് പരിഗണിച്ച് ബീറ്റിന്റെയും ക്രൂസിന്റെയും ഉത്പാദനം കൂട്ടാന്‍ ജനറല്‍ മോട്ടോഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications