മേര്‍സിഡസ് ബെന്‍സിന്റെ വില കുറയും

എന്നാല്‍ ഇതിന്റെ വില പലര്‍ക്കും ചിന്തിക്കാന്‍ കൂടിക്കഴിയാത്തതാണ്. അതുകൊണ്ടുതന്നെ അതിന്നും ചിലരുടെ കയ്യില്‍മാത്രമൊതുങ്ങിനില്‍ക്കുന്നു. എന്നാല്‍ ഇനി മുതല്‍ ബെന്‍സിന്റെ വില കുറയുമെന്നാണ് കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ഡോക്ടര്‍ ഭാരത് ബാലസുബ്രഹ്മണ്യം പറയുന്നത്.
ബെന്‍സിന്റെ വാഹനങ്ങളില്‍ ഇണക്കിച്ചേര്‍ക്കാന്‍ പോകുന്ന ഫ്രണ്ട് വീല്‍ െ്രെഡവ് അഥവാ മെര്‍സിഡസ് ബെന്‍സ് ഫ്രണ്ട് വീല്‍ ആര്‍ക്കിടെക്ചറാണ് (എം.എഫ്.എ) വിലക്കുറവിന് വഴിവയ്ക്കുന്നത്. എഫ്എംഎ വരുന്നതോടൊപ്പം വാഹനത്തിന്റെ നിര്‍മ്മാണച്ചെലവ് കാര്യമായി കുറയുമെന്ന് ഭാരത് പറയുന്നു.
മാത്രവുമല്ല, എംഎഫ്എ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും അനുയോജ്യവുമാണ്.എന്നാല്‍ ചെറിയ ബെന്‍സ് മോഡലുകള്‍ക്കു മാത്രമേ ഉടനടി എംഎഫ്എ ഫിറ്റു ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നുള്ളൂ. എ ക്ലാസ്, ബി ക്ലാസ് സി ക്ലാസ് കാറുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ 2010 നവംബര്‍ മുതല്‍ നിര്‍മ്മിച്ചുതുടങ്ങും-അദ്ദേഹം പറഞ്ഞു
ഹംഗറിയിലാണ് എംഎഫ്എ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നത്. എംഎഫ്എ പ്ലാറ്റ്‌ഫോം പലതരത്തിലുള്ള വീല്‍ബെയ്‌സുകളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതുകൊണ്ട് കൂപ്പെ, കാബ്രിയോ, മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍, ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചെടുക്കാം. ബാറ്ററികൊണ്ട് ഓടുന്ന വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ ബെന്‍സില്‍ നിന്ന് വൈദ്യുതി വാഹനങ്ങളും എം.എഫ്.എ പ്ലാറ്റ്‌ഫോമില്‍ പ്രതീക്ഷിക്കാം.
വര്‍ഷങ്ങളായി ആഢംബരാര്‍വിപണിയില്‍ ബെന്‍സിന്റെ കുത്തകയായിരുന്നു. എന്നാല്‍ മറ്റൊരു ജര്‍മന്‍ വാഹനനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ. ഇന്ത്യയില്‍ എത്തിയതോടെ ബെന്‍സിന്റെ വില്പന ഇടിഞ്ഞ അതേത്തുടര്‍ന്നാണ് കമ്പനി പുതിയ വിപണനമാര്‍ഗങ്ങള്‍ തേടുന്നത്.


Click it and Unblock the Notifications








