ഫോഡ് ഫിഗോ കുതിപ്പ് തുടരുന്നു

ഫോഡ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മൈക്കല്‍ ബോണിഹാം ആണ് ഇക്കാര്യം അറിയിച്ചത്. തായ്‌ലാന്‍ഡ് കാര്‍ വിപണിയിലെ വന്‍ ഡിമാന്റ് പരിഗണിച്ചാണ് എഞ്ചിന്‍ കയറ്റുമതി ആരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ ട്രേഡ് സെന്ററില്‍ ആരംഭിച്ച ഇന്റര്‍നാഷനല്‍ മെഷീന്‍ ടൂള്‍സ് ആന്‍ഡ് ഓട്ടോ കംപോണെന്റ് മാനുഫാക്ചറിങ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബോണിഹാം.
പ്രതിമാസം മൂവായിരത്തോളം പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് ഫോഡ് തായ്‌ലാന്‍ഡിലേക്ക് കയറ്റി അയക്കുന്നത്.
അതേ സമയം ഫോഡിന്റെ പുതിയ ഹച്ച് ബാക്കായ ഫിഗോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ഇന്ത്യന്‍ വിപണയില്‍ നിന്നും ലഭിയ്ക്കുന്നത്. മെയ് മാസത്തില്‍ മാത്രം 6237 ഫിഗോ കാറുകളാണ് വിറ്റഴിഞ്ഞത്. കാര്‍ ലോഞ്ച് ചെയ്ത് രണ്ടര മാസത്തിനുള്ളില്‍ 21000 ബുക്കിങാണ് ലഭിച്ചത്. ഇതില്‍ 16000ത്തോളം കാറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
വിപണിയിലെ ആവശ്യകത കണ്ടറിഞ്ഞ് ചെന്നൈ പ്ലാന്റിലെ ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വിപണിയിലുള്ള മറ്റ് ഹച്ച് ബാക്ക് കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകര്‍ഷകമായ വില തന്നെയാണ് ഫിഗോയുടെ വിജയരഹസ്യം. ഇതിന്റെ ഡീസല്‍ വാരിയന്റ് കൂടി പുറത്തിറങ്ങുന്നതോടെ ഫിഗോയുടെ വില്‍പന വീണ്ടും കുതിയ്ക്കുമെന്നാണ് ഫോഡിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








