ആഡംബരക്കാര്‍ വിപണിയില്‍ പോരുമുറുകുന്നു

By Super

 BMW
കുറച്ച് വര്‍ഷം മുമ്പുവരെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആഡംബരക്കാറെന്നാല്‍ ബെന്‍സ് എന്നൊരു പേരു മാത്രമേ അവര്‍ക്കറിയാമായിരുന്നുള്ളൂ. മെഴ്‌സിഡസ് ബെന്‍സ് എന്നത് ആഡംബരത്തിന്റെ അവസാനവാക്കായാണ് ഇവിടത്തെ കാര്‍പ്രേമികള്‍ കരുതിയിരുന്നത്. എന്നാല്‍ അത്തരക്കാരെ അമ്പരിപ്പിച്ചുകൊണ്ട് ഇവിടെയെത്തിയ ബിഎംഡബ്ല്യുവും ഓഡിയും വോള്‍വോയുമെല്ലാം വളരെ വേഗം തന്നെ ഇന്ത്യന്‍ നിരത്തുകളിലെ നിത്യസാന്നിധ്യമായി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ബിഎംഡബ്ല്യുവിന്റെ മുന്നേറ്റം തന്നെയാണ്.

ആഡംബരക്കാര്‍ വിപണിയിലെ ബെന്‍സിന്റെ കുത്തക അവസാനിപ്പിയ്ക്കാന്‍ തന്നെ അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ വില്‍പനയില്‍ ബെന്‍സിനെ കടത്തിവെട്ടി കമ്പനി മുന്നിലെത്തുകയും ചെയ്തു. ബിഎംഡബ്ല്യു 5 സീരിസ് സെഡാനുകളുടെ ഡിമാന്റാണ് അവര്‍ക്ക് തുണയായത്. എന്നാല്‍ തുടര്‍ന്നു വന്ന മൂന്നുമാസങ്ങളില്‍ ബെന്‍സ് ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. ബിഎംഡബ്ല്യു 5 സീരിസിന്റെ ഉത്പാദനം കുറഞ്ഞതാണ് ബെന്‍സിന് തുണയായത്. എന്തായാലും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ബിഎംഡബ്ല്യ തുടങ്ങിക്കഴിഞ്ഞു.

ചെന്നൈയിലെ പുതിയ കാര്‍ പ്ലാന്റില്‍ ബിഎംഡബ്ല്യ 5 സീരിസ് കാറുകളുടെ ഉത്പാദനം ആരംഭിയ്ക്കുന്നതോടെ വിപണിയില്‍ പിടിമുറുക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 39 ലക്ഷം മുതല്‍ 58 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 5 സീരിസ് മോഡല്‍ കാറുകളുടെ വില. കമ്പനിയുടെ മറ്റു കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡലിന് മികച്ചപ്രതികരണമാണ് ലഭിയ്ക്കുന്നത്. ഇന്ത്യയില്‍ തന്നെ 3700 ഓളം 5 സീരിസ് കാറുകള്‍ വിറ്റഴിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേ സമയം ആഡംബരക്കാര്‍ വിപണയില്‍ ബെന്‍സ്-ബിഎംഡബ്ല്യു-ഓഡി കാറുകളുടെ മത്സരം ഗുണകരമാവുന്നത് ഉപഭോക്താവിനാണ്. പെട്ടെന്നു തന്നെ പുത്തന്‍ മോഡലുകള്‍ ലോഞ്ച് ചെയാണ് കാര്‍ കമ്പനികള്‍ മത്സരം കൊഴുപ്പിയ്ക്കുന്നത്.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 15 ഓളം കാറുകളാണ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ടു കോടി രൂപ വരുന്ന എസ്എല്‍എസ് എഎംജിയാണ് അവരുടെ ഏറ്റവും പുതിയ തുറുപ്പുചീട്ട്. മറുവശത്ത് ഓഡിയും വെറുതെയിരിക്കുന്നില്ല. അവരുടെ പല ലോകോത്തര മോഡലുകളും ഇന്ത്യയില്‍ അസംബ്ലിങ് ചെയ്ത് പുറത്തിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. എ8, ക്യു3, ക്യു7 തുടങ്ങിയവയെല്ലാം ഔറംഗബാദിലെ പ്ലാന്റില്‍ അസംബ്ലിങ് ചെയ്യാനാണ് തീരുമാനം. 2015നുള്ളില്‍ 6000 കാറുകള്‍ വിറ്റഴിയ്ക്കാനാണ് ഓഡി ലക്ഷ്യമിടുന്നത്. അധികം താമസിയാതെ ഇന്ത്യയിലെ ആഡംബരക്കാര്‍ വിപണിയില്‍ തങ്ങള്‍ ഒന്നാമതെത്തുമെന്നും കമ്പനി പ്രതീക്ഷിയ്ക്കുന്നു.

More from DriveSpark

Article Published On: Wednesday, July 14, 2010, 17:20 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X