കാര്‍ വിപണി പിടിക്കാന്‍ ഫോര്‍ഡ് ഒരുങ്ങുന്നു

ഫിഗോ തങ്ങളുടെ തലവര മാറ്റിയെന്ന കാര്യം ഫോര്‍ഡ് എംഡി മൈക്കല്‍ ബോണ്‍ഹാം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ഓട്ടോ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ അമേരിക്കന്‍ കാര്‍ ഭീമനെ സഹായിച്ചത് ഫിഗോയാണെന്ന് വിപണി വിദഗ്ധരും പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള 10 ഹാച്ച്ബാക്ക് കാറുകളിലൊന്നാവാന്‍ ഫിഗോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 21000 ഫിഗോ കാറുകളാണ് നിരത്തിലിപ്പോഴുള്ളത്. ജൂലൈയില്‍ മാത്രം 4000 ബുക്കിങുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയിലെത്തി 100 ദിവസം കഴിയും മുമ്പെ ഫിഗോ 25000 ഉപഭോക്താക്കളെ നേടിയെടുത്തുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഡിമാന്റ് കൂടുന്നതിനുസരിച്ച് കാറുകളുടെ ഉത്പാദനം കൂട്ടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലുകള്‍ക്കൊപ്പം പുതിയ മോഡലുകള്‍ വേഗത്തില്‍ അവതരിപ്പിയ്ക്കാനും ശ്രമിയ്ക്കുന്നുണ്ടെന്ന് മൈക്കല്‍ ബോണ്‍ഹാം പറഞ്ഞു.
കമ്പനിയുടെ ചെന്നൈ പ്ലാന്റ് ഒരു എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആക്കി മാറ്റാനും ഫോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു ഇവിടെ നിന്നും സൗത്ത് ആഫ്രിക്കയിലേക്കും തായ്‌ലാന്‍ഡിലേക്കും കാര്‍ എഞ്ചിനുകള്‍ കയറ്റി അയക്കാനാണ് തീരുമാനം.


Click it and Unblock the Notifications








