റോള്‍സ് റോയ്സ് 50കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കും

By

Rolls-Royce Ghost
ആഡംബരക്കാറുകള്‍ പലതുണ്ടാകാം. എന്നാല്‍ റോള്‍സ് റോയ്‌സിന് പകരക്കാന്‍ റോള്‍സ് റോയ്‌സ് മാത്രമേയുള്ളൂ. കാര്‍ വിപണിയിലെ ഈ രാജാവിന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010ല്‍ 50 റോള്‍സ് റോയ്‌സ് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഗോസ്റ്റ്, ഫാന്റം, ഗുഡ്‌വുഡ് എന്നീ മോഡലുകളാണ് വിപണിയിലറക്കിയിരിക്കുന്നതെന്ന് റോള്‍സ് റോയ്‌സിന്റെ ഇന്ത്യന്‍ വിതരണക്കാരായ നവനീത് മോട്ടോഴ്‌സ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ശരദ് കച്ചാലിയ പറയുന്നു.

കാര്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ലഭ്യമാക്കി ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനാണ് കന്പനിയുടെ ശ്രമം.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറയിലെ ബിസിനസ്സ് സംരംഭകരും റോള്‍സ് റോയ്‌സ് സ്വന്തമാക്കാന്‍ താത്പര്യം കാണിയ്ക്കുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യയിലെ രാജകുടുംബാംഗങ്ങളാണ് കാര്‍ രാജാവിനോട് താത്പര്യം കാണിച്ചിരുന്നത്. റോള്‍സ് റോയ്സിനെ തങ്ങളുടെ പാരന്പര്യത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായാണ് രാജാക്കന്മാര്‍ കണ്ടിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിന് മുന്പെ വിവിധ രാജകുടുംബങ്ങള്‍ സ്വന്തമാക്കിയ 90 ഓളം റോള്‍സ് റോയ്സുകള്‍ ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ ഓടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 60-70 വര്‍ഷം പ്രായമായിട്ടും കുതിച്ചു പായുന്ന ഈ റോള്‍സ് റോയ്സുകള്‍ ആഡംബരത്തിന്റെ മാത്രമല്ല മികവിന്റെ പ്രതീകങ്ങള്‍ കൂടിയാണെന്ന് റോള്‍സ് റോയ്സ് പറയുന്നു.

More from DriveSpark

Article Published On: Saturday, July 24, 2010, 16:49 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X