സുസുക്കിയുടെ പിടിമുറുകുന്നു; മാരുതി ഞെരുക്കത്തില്‍

ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്ന വിവിധ വിദേശ വാഹന നിര്‍മ്മാതാക്കളുമായി മത്സരിക്കാനായി പുതിയ മോഡലുകള്‍ ഒന്നിന് പുറകെ ഒന്നായി പുറത്തിറക്കാന്‍ മാരുതിയെ സുസുകി പ്രേരിപ്പിക്കുകയാണെന്നും ഇത് വന്‍ ബാധ്യത കമ്പനിക്ക് വരുത്തിവയ്ക്കുന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ജൂണ്‍ 30 നു അവസാനിച്ചപ്പോള്‍ മാരുതിയുടെ വില്‍പ്പന 27ശതമാനം ഉയര്‍ന്നെങ്കിലും ലാഭം 20ശതമാനത്തോളം ഇടിയുകയായിരുന്നു.
മാതൃകമ്പനിയായ സുസുകിയ്ക്കു റോയല്‍റ്റി ഇനത്തിലും സാങ്കേതികവിദ്യയുടെ കൈമാറ്റ ഇനത്തിലും മാരുതി വന്‍തുക കൊടുക്കേണ്ടിവന്നതാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുമ്പ് സാങ്കേതികച്ചെലവ് മൂന്നുമാസത്തില്‍ കൊടുക്കേണ്ടിയിരുന്നില്ല. മറ്റു ചെലവുകളുടെ ഇനത്തിലായിരുന്നു ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനുശേഷം മാരുതി നേരിടുന്ന മറ്റു ചെലവുകളാണ് കമ്പനിക്കു തലവേദനയായിരിക്കുന്നത്.
സാങ്കേതിക കൈമാറ്റത്തിന്റെ ഇനത്തില്‍ 65 കോടി രൂപയാണ് മാരുതി ഈ വര്‍ഷം സുസുകിയ്ക്കു നല്‍കിയത്. ഇതില്‍ ഭൂരിഭാഗം തുകയും പഴയ കുടിശികയായിരുന്നു. അതു സുസുകി കണക്കുപറഞ്ഞു വാങ്ങിയതോടെ ലാഭം ഇടിയുകയും ചെയ്തു.
മൊത്തവില്‍പ്പനയുടെ 7.6 ശതമാനമായി പ്രവര്‍ത്തന മാര്‍ജിന്‍ ചുരുങ്ങുകയും ചെയ്തു. ഒന്നരവര്‍ഷത്തിനിടയില്‍ ആദ്യമായാണ് മാരുതി ഇത്രയും കുറഞ്ഞതുക രേഖപ്പെടുത്തുന്നത്.
അസംസ്‌കൃതവസ്തുക്കളുടെ ചെലവിന്റെ കാര്യത്തില്‍ 25.9% വര്‍ധനയാണുണ്ടായത്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നൂറുകോടിയോളം രൂപ കമ്പനിയുടെ ഖജനാവില്‍ നിന്നും പിന്‍വലിച്ചതോടെ വരുമാനങ്ങളുടെ ഇനത്തില്‍ 53% കുറവുണ്ടായി.
മറ്റൊരു ആഭ്യന്തര വാഹനനിര്‍മാണക്കമ്പനികള്‍ക്കും ഇല്ലാത്ത റോയല്‍റ്റി ബാധ്യതയാണ് ഇപ്പോള്‍ മാരുതിയെ ഏറെ പ്രതിസന്ധിയിലാക്കുന്നത്.
ബിജെപി കേന്ദ്രം ഭരിച്ച വേളയിലാണ് മാരുതിയുടെ 51% ഓഹരി സാങ്കേതികകൈമാറ്റ കമ്പനിയായ ജപ്പാനിലെ സുസുകിയ്ക്കു കൈമാറിയത്. ഇതോടെ പൂര്‍ണ നിയന്ത്രണം അവരുടെ കൈകളിലാകുകയും ചെയ്തു.


Click it and Unblock the Notifications








