ആള്‍ട്ടോ കാറുകളില്‍ തകരാര്‍

ഫ്യൂവല്‍ പമ്പിന്റെ കുഴപ്പം കാരണം മാരുതിയുടെ മറ്റൊരു മോഡലായ എ സ്റ്റാറിന്റെ ഒരു ലക്ഷത്തോളം കാറുകള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഫാക്ടറിയിലേക്ക് തിരികെ വിളിച്ചിരുന്നു.
മോഡലുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ നെറ്റ്വര്‍ക്ക് സെന്ററുകള്‍ക്കും 2,740 സര്‍വീസ് വര്‍ക്ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം ഇപ്പോഴത്തെ നടപടി ഫാക്ടറി റീകോളല്ലെന്ന് കമ്പനി വ്യക്തമാക്കി. തകരാര്‍ പെട്ടെന്നു പരിഹരക്കാന്‍ കഴിയുന്നതാണെന്ന് മാരുതി വക്താവ് അറിയിച്ചു. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 64,500 ഓള്‍ട്ടോകളാണു മാരുതി വിറ്റഴിച്ചത്. ഇതില്‍ എത്ര കാറുകള്‍ക്കു പിഴവുണ്ടെന്നതു കമ്പനി വെളിപ്പെടുത്തിയില്ല.
ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കും ആള്‍ട്ടോ കയറ്റി അയച്ചിരുന്നു. ലീക്കേജ് പ്രശ്‌നങ്ങള്‍ കാരണം ഭാരത് സ്‌റ്റേജ് നാലാം മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിനായി എഫ് സീരീസ് എന്‍ജിന്‍ കമ്പനിക്കു അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. കോര്‍ ഡിസൈനില്‍ മാറ്റം വരുത്തേണ്ടതിനാല്‍ ഇത് കാറിന്റെ പെര്‍ഫോമന്‍സിനെ ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം വിറ്റത് രണ്ടരലക്ഷം ഓള്‍ട്ടോകളാണ്. ഇത് ആകെ വില്‍പ്പനയുടെ 27% വരും.
മറ്റു കാര്‍ കമ്പനികളെപ്പോലെ ചെറിയൊരു തകരാറിനെ നിസ്സാരമായി കാണാന്‍ മാരുതിയും തയാറല്ല. ഗുണമേന്മയും വിശ്വാസ്യതയും നഷ്ടപ്പെടുന്ന ഒരു നടപടിയ്ക്കും ഒരു കമ്പനിയും മുതിരാറില്ല. ചെറുകാര്‍ സെഗ്മെന്റില്‍ കടുത്ത മത്സരം നടക്കുന്ന വേളയില്‍ കെ സീരിസ് എഞ്ചിനുമായി പുതിയ ആള്‍ട്ടോ വിപിണയിലെത്തിയ്ക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.


Click it and Unblock the Notifications








