ജൂലൈയില്‍ 1 ലക്ഷം കാറുകള്‍ മാരുതി വിറ്റഴിച്ചു

ആള്‍ട്ടോ, ഇക്കോ, എസ്റ്റിലോ, വാഗണ്‍ ആര്‍, എസ്എക്‌സ് 4 എന്നിവയുടെ സിഎന്‍ജി വേരിയന്റുകള്‍ കൂടി പുറത്തിറങ്ങുന്നതോടെ വാഹനവിപണയിലെ മേധാവിത്വം മാരുതി തുടരുമെന്നാണ് വാഹനവിപണി വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്.
മറ്റു കാര്‍ കമ്പനികള്‍ പുത്തന്‍ മോഡലുകളുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ മാരുതിയുടെ മാര്‍ക്കറ്റ് ഷെയര്‍ 47 ശതമാനം വരെയായി കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ സിഎന്‍ജി മോഡലുകളും ജനപ്രിയ കാറായ ആള്‍ട്ടോയുടെ കെ10 സീരിസും വിപണിയിലെത്തുന്നതോടെ മാരുതി സുസുക്കിയുടെ മാര്‍ക്കറ്റ് ഷെയര്‍ 50 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications








