നാനോ ലക്ഷ്വറി മോഡല്‍ 2012ല്‍

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ ലക്ഷ്വറി മോഡലായ നാനോ യൂറോപ്പ ഒട്ടേറെ സവിശേഷതകളോടെയായിരിക്കും ഇന്ത്യന്‍ നിരത്തിലെത്തുക. പവര്‍ സ്റ്റിയറിങ്, കൂടുതല്‍ കരുത്തുറ്റ എഞ്ചിന്‍, എബിഎസ്, എയര്‍ബാഗ്, കരുത്തുറ്റ ചട്ടക്കൂട് തുടങ്ങിയവയായിരിക്കും നാനോ യൂറോപ്പയുടെ പ്രത്യേകതകള്‍.
യൂറോപ്യന്‍ വിപണിയെ മുന്നില്‍ക്കണ്ട് കാറിനകത്തും പുറത്തും വന്‍മാറ്റങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വരുത്തിയിരിക്കുന്നത്. കൂടുതല്‍ വീല്‍ബേയ്‌സും മികച്ച ഇന്റീരിയല്‍ ഡിസൈനും ഈ കുഞ്ഞന്‍ കാറിനെ കൂടുതല്‍ ലക്ഷ്വറിയാക്കും. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 3 സിലിണ്ടര്‍ എംപിഎഫ്‌ഐ എഞ്ചിനുമായിരിക്കും നാനോ യൂറോപ്പയില്‍ ഉണ്ടാവുകയെന്നും സൂചനകളുണ്ട്. നാനോ യൂറോപ്പ കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
കൂടുതല്‍ ഇന്ധനക്ഷമതയോടെയാണ് ടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ മോഡലിന്റെ എഞ്ചിന്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. 2012ല്‍ നാനോ ലക്ഷ്വറി മോഡല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications








