ആള്‍ട്ടോയുടെ പുതിയ മോഡല്‍ ആള്‍ട്ടോ കെ 10

മികച്ച സസ്പന്‍ഷന്‍, മികവുറ്റ ബ്രേയ്ക്ക് സംവിധാനം തുടങ്ങിയവ പുതിയ മോഡലിന്റെ സവിശേഷതകളാണ്. പിന്‍സീറ്റില്‍ കൂടുതല്‍ ലെഗ് സ്‌പെയ്‌സ് ഉറപ്പുവരുത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെത്തുന്നതിന് 13.3 സെക്കന്‍ഡ് മതി.
കേബിള്‍ ടൈപ്പ് ട്രാന്‍സ്മിഷന്‍ സംവിധാനം ഗിയര്‍ മാറ്റം എളുപ്പത്തിലാക്കും. മുന്‍ഭാഗം കുറേക്കൂടി ആകര്‍ഷകമാക്കി. ഡൈനാമിക് ഹുഡ്, തകര്‍പ്പന്‍ ലെന്‍സോടുകൂടിയ ഈഗിള്‍ഐ ഹെഡ്‌ലാമ്പ് എന്നിവ മോടികൂട്ടുന്നു.
ടിന്റഡ് ഗ്ലാസുകള്‍, ബോഡി കളര്‍ ബംപര്‍, മുന്നിലെ മോടികൂടിയ ഗ്രില്‍, ആകര്‍ഷകമായ ടെയില്‍ ഗേറ്റ്, 13 ഇഞ്ച് ട്യൂബ് ലെസ് ടയറുകള്‍, മനോഹരമായ വീല്‍ കവറുകള്‍ എന്നിവ കാറിനെ ആകര്‍ഷകമാക്കുന്നു.
ഇരട്ട നിറത്തിലുള്ള ഇന്റീരിയറും 3സ്‌പോക്ക് സ്റ്റിയറിങ് വീലും ഉള്‍ഭാഗത്തിന്റെ ഭംഗി കൂട്ടുന്നു. ഗീയര്‍ നോബ്, നവീന സ്പീഡോമീറ്റര്‍, ടെക്കോമീറ്റര്‍, ഇലക്‌ട്രോണിക് ട്രിപ്മീറ്റര്‍ എന്നിവയും സവിശേഷതകളാണ്. വാനിറ്റി മിറര്‍, ആക്‌സസറി സോക്കറ്റ്, ആഷ് ട്രെ, കപ്പ് ഹോള്‍ഡര്‍, മുന്നിലെ പവര്‍ വിന്‍ഡോ എന്നിവയും മികവുറ്റ സൗകര്യങ്ങള്‍ ഉറപ്പുനല്‍കുന്നതാണ്. പിന്നിലെ ഉള്‍ഭാഗത്തിന് കൂടുതല്‍ ശ്രദ്ധനല്‍കിയിട്ടുണ്ട്. പുതിയ ബാക്ക് ഡോറും കോമ്പിനേഷന്‍ ലാംപുകളുടെ പുതിയ സെറ്റും ഇതിന് തെളിവാണ്.
998 സിസി മൂന്ന് സിലിണ്ടര്‍ കെ 10ബി എന്‍ജിന്‍. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മുന്നിലാണ്. 6200 ആര്‍പിഎമ്മില്‍ 68 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും.
സൈഡ് ഇംപാക്റ്റ് ബീം, ഫ്രണ്ട് ഫോഗ് ലാംപ്, ഹെഡ്‌ലൈറ്റ് ലെവലിങ്ങിനുള്ള ഉപകരണം, പിന്‍ ഡോറിലെ ചൈല്‍ഡ് ലോക്ക്, സെന്‍ട്രല്‍ ലോക്കിങ് എന്നിവയെല്ലാം കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നു. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബിഎസ് 4 നിലവാരത്തിലുള്ളതാണ് ആള്‍ട്ടോകെ10.
എയര്‍കണ്ടീഷണറും ഹീറ്ററുമുണ്ട്. പവര്‍ സ്റ്റിയറിങ്, 4.6 മീറ്റര്‍ ടേണിങ് റേഡിയസ്, 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, റിമോട്ട് ഇന്ധനടാങ്ക് ഓപ്പണര്‍, റിമോട്ട് ബാക്ക് ഡോര്‍ ഓപ്പണര്‍ എന്നിങ്ങനെ യാത്രാസുഖം നല്‍കുന്ന സംവിധാനങ്ങളേറെയാണ്.
മാരുതിയുടെ ഏറ്റവുമേറെ വിറ്റഴിയുന്ന കാറായ ആള്‍ട്ടോയുടെ പ്രതിവര്‍ഷ വില്പന രണ്ടുലക്ഷമാണ്. ഇതുവരെ 13.85 ലക്ഷം ആള്‍ട്ടോ വില്പനയായതായി പാര്‍ഥോ ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ പ്രതിമാസ വില്പന 20,000ത്തിലേറെവരും.
മാരുതി സുസുക്കിയുടെ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് സ്ട്രാറ്റജി) പാര്‍ഥോ ബാനര്‍ജി, റീജണല്‍ മാനേജര്‍ തോമസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ആള്‍ട്ടോ അവതരിപ്പിച്ചത്.
നിലവിലുള്ള മോഡലിനേക്കാള്‍ 125 മില്ലിമീറ്റര്‍ നീളമുള്ള പുതിയ ആള്‍ട്ടോ ലിറ്ററിന് 20.2 കിലോമീറ്റര്‍ മൈലേജ് നല്‍കും. എല്‍എക്‌സ് 1 മോഡലിന് 3.02 ലക്ഷം രൂപയും വിഎക്‌സ് 1 മോഡലിന് 3.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ആറ് നിറങ്ങളില്‍ കാര്‍ ലഭ്യമാവും.
പുതിയ മോഡലുകള്‍ ഇറക്കാനുള്ള മാരുതി സുസുക്കിയുടെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് നവീന ആള്‍ട്ടോയെന്ന് ബാനര്‍ജി പറഞ്ഞു. ഏപ്രിലില്‍ പുതിയ വാഗണ്‍ ആര്‍ അവതരിപ്പിച്ചിരുന്നു. പുതിയ ആള്‍ട്ടോവിനൊപ്പം പഴയ മോഡലിന്റെ ഉല്പാദനം തുടരും.


Click it and Unblock the Notifications








