ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയിലേക്ക്

By

Aston Martin
ജെയിംസ് ബോണ്ട് സിനിമകളിലൂടെ ലോകപ്രശസ്തമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഈ വര്‍ഷാവസാനത്തോടെ കാര്‍ ഇന്ത്യയിലവതരിപ്പിയ്ക്കാനാണ് ബ്രിട്ടീഷ് കന്പനി തീരുമാനിച്ചിരിയ്ക്കുന്നത്.

മുംബൈയിലായിരിക്കും ആദ്യ ഷോറൂം. ഇതിനായി മുംബൈ ആസ്ഥാനമായ ഇന്‍ഫിനിറ്റി കാഴ്‌സുമായി കമ്പനി കരാറിലേര്‍പ്പെടാനൊരുങ്ങുകയാണണ്. ഇന്ത്യയിലെ ബിഎംഡബ്ല്യു കാറുകളുടെ വിതരണക്കാരാണ് ഇന്‍ഫിനിറ്റി കാഴ്‌സ്.

ഈയാഴ്ച മുതല്‍ ബുക്കിങ് ആരംഭിയ്ക്കും. 5-6 മാസത്തിനുള്ളില്‍ കാര്‍ ഉപഭോക്താക്കള്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് മോഡലുകളാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിയ്ക്കുന്നത്. വി8, ഡിബി9, റാപ്പിഡ്, ഡിബിഎസ് എന്നീ നാല് മോഡലുകളാണ് ഇംഗ്ലണ്ട് ആസ്ഥാനമായ കാര്‍ കമ്പനി പുറത്തിറക്കുക.

ജെയിംസ് ബോണ്ടിന്റെ ഈ ഹോട്ട് വീല്‍ സ്വന്തമാക്കണമെങ്കില്‍ കാശിത്തിരി ഇറക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് മോഡലുകള്‍ക്ക് വിലല 1.35 കോടിയും 1.9 കോടി രൂപയുമാണ്. റാപ്പിഡ്, ഡിബിഎസ് എന്നിവയ്ക്ക് 2.3 കോടിയും 2.8 കോടിയും. ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ നിരക്ക് തുടങ്ങിയവ വേറെ നല്‍കണം.

1994 മുതല്‍ 2007 വരെ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ കീഴിലായിരുന്നു ആസ്റ്റണ്‍ മാര്‍ട്ടിന്‍. 2007ല്‍ പ്രമുഖ നിക്ഷേപകരും വ്യവസായികളുമായ ഡേവിഡ് റിച്ചാര്‍ഡും ജോണ്‍ സിന്‍ഡേഴ്‌സും 479 മില്യന്‍ പൗണ്ട് മുടക്കി ആസ്റ്റണ്‍ മാര്‍ട്ടിനെ, ഫോര്‍ഡിന്റെ പക്കല്‍ നിന്നും ഏറ്റെടുത്തു.

More from DriveSpark

Article Published On: Monday, August 9, 2010, 14:39 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X