ബിഎംഡബ്ല്യു പിന്നില്‍;ബെന്‍സ് വീണ്ടും ഒന്നാമന്‍

By

Mercedes Benz surges ahead of BMW in car sales
ആഡംബര കാര്‍ വിപണിയില്‍ ബെന്‍സ്, ബിഎംഡബ്ല്യു, ഓഡി പോരാട്ടം മുറുകുന്നു, ലക്ഷ്വറി കാര്‍ സെഗ് മെന്റില്‍ നമ്പര്‍ വണ്ണാവാനുള്ള ശ്രമത്തില്‍ കാര്‍ കമ്പനികള്‍ കടുത്ത പോരാട്ടമാണ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ആഡംബര കാര്‍ വില്‍പനയില്‍ ബിഎംഡബ്ല്യു, ബെന്‍സിനെ കടത്തിവെട്ടിയിരുന്നു. പതിറ്റാണ്ടുകളോളം ബെന്‍സ് നിലനിര്‍ത്തിയിരുന്ന മേധാവിത്വം അവസാനിപ്പിച്ചു കൊണ്ടാണ് ബിഎംഡബ്ല്യു മുന്നിലെത്തിയത്. അപകടം മണത്ത മെഴ്സിഡസ് ബെന്‍സ് ഒന്നാം സ്ഥാനത്ത് തിരികെയെത്താനുള്ള ശ്രമങ്ങള്‍ അപ്പോള്‍ തന്നെ ആരംഭിച്ചിരുന്നു.

അതിന് ഫലമുണ്ടായി എന്നാണ് കാര്‍ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2010ന്റെ ആദ്യ ഏഴ് മാസങ്ങളില്‍ 2921 കാറുകളാണ് ബെന്‍സ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1629 യൂണിറ്റാണ് വിറ്റുപോയത്. 2781 കാറുകളുമായി തൊട്ടുപിന്നാലെ തന്നെ ബിഎംഡബ്ല്യുവും രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2009 കാറുകളാണ് കമ്പനി വിറ്റിരുന്നത്.


ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ട് ജര്‍മ്മന്‍ ബ്രാന്റുകള്‍ തമ്മിലുള്ള മത്സരം ഇനിയും തുടരുമെന്നാണ് എക്‌സ്‌പെര്‍ടുകളുടെ നിഗമനം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് കാര്‍ കന്പനികളെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രണ്ട് കാര്‍ കമ്പനികളും പുത്തന്‍ മോഡലുകള്‍ ഇന്ത്യയിലെത്തിയ്ക്കാന്‍ മത്സരിയ്ക്കുന്നത് ഇതിന്റെ ഭാഗമായി വേണം കാണാന്‍.

ബാക്കിയുള്ള അഞ്ച് മാസത്തിലെ വില്‍പന കൂടി കണക്കിലെടുക്കുമ്പോഴെ ഈ വര്‍ഷത്തെ വിജയികളാരെന്ന് വ്യക്തമാവൂ. കാര്‍ വില്‍പന ഇനിയും കൂട്ടാനുള്ള തന്ത്രങ്ങള്‍ ബിഎംഡബ്ല്യു ആവിഷ്ക്കരിച്ചിട്ടുണ്ട്. അധീശത്വം നിലനിര്‍ത്താനുള്ള ശ്രമം ബെന്‍സും നടത്തുന്നു. ഇതിനിടെ ഓഡി നടത്തുന്ന നിശബ്ദ വിപ്ലവം ഇരുകന്പനികളെയും അലട്ടുന്നുണ്ടെന്നത് മറ്റൊരു കാര്യം.

More from DriveSpark

Article Published On: Tuesday, August 17, 2010, 15:20 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X