മാരുതി കാറുകളുടെ ഭാരം കുറയുന്നു

By Super

Maruti A Star
ഒരു ഡയറ്റിങിലൂടെ ഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 2012 ഓടെ മാരുതി സുസുക്കി വാഹനങ്ങളുടെ ഭാരം പരമാവധി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.

വാഹനത്തിന്റെ ഭാരം കുറയുന്നതോടെ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനാവുമെന്നാണ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിന്റെ കണ്ടെത്തില്‍. ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നിര്‍മിയ്ക്കുന്നതിലൂടെ വാഹനങ്ങളുടെ ചട്ടക്കൂടിന് കൂടുതല്‍ ഉറപ്പും അതേ സമയം ഭാരക്കുറവും ഉണ്ടാവുമെന്ന് കമ്പനി ഡിജിഎം എസ്‌കെ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

വാഹനങ്ങളുടെ ഭാരം കുറയുന്നതോടെ ഇന്ധനക്ഷമത വര്‍ദ്ധിയ്ക്കുകയും അന്തരീഷ മലിനീകരണം കുറയുകയും ചെയ്യും. മാരുതിയുടെ എ സ്റ്റാര്‍ മോഡലില്‍ സാധാരണ സ്റ്റീലിന് പകരം ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ നടപടിയിലൂടെ കിലോമീറ്ററിന് 41 മില്ലിഗ്രാം അന്തരീഷ മലിനീകരണം കുറയ്ക്കാനാവും. ഇപ്പോള്‍ കിലോമീറ്ററിന് 150 മില്ലിഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് മാരുതി വാഹനങ്ങള്‍ പുറന്തള്ളുന്നത്.

പുതിയ സ്റ്റീലിന്റെ ഉപയോഗത്തോടെ കാറുകളുടെ ഭാരം 120 കിലോ വരെ കുറയുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഹൈ സ്‌ട്രെങ്ത് സ്റ്റീലിന്റെ ഉപയോഗം വാഹന നിര്‍മാണ ചെലവില്‍ 15-20 ശതമാനത്തിന്റെ വര്‍ദ്ധനവിന് ഇടയാക്കുമെന്നും സൂചനകളുണ്ട്.

More from DriveSpark

Article Published On: Monday, September 13, 2010, 16:31 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X