എന്‍ഡവര്‍ 3 ലിറ്റര്‍ 4x2 ഓട്ടോമാറ്റിക്ക് വിപണിയില്

Ford Endeavour 4x2 Automatic
ബാംഗ്ലൂര്‍: ഫോര്‍ഡിന്റെ പുതിയ എന്‍ഡവര്‍ 3 ലിറ്റര്‍ 4x2 ഓട്ടോമാറ്റിക്ക് എസ് യു വി ബാംഗ്ലൂരില്‍ പുറത്തിറക്കി. എന്‍ഡവര്‍ എസ്‍യുവി റേഞ്ചില്‍ ഏറ്റവും പുതിയ ഇനമാണ് ഇത്. ഫോര്‍ഡ് എസ്‍യുവിയുടെ ഈ പുതിയ മോഡല്‍ ഇന്ത്യയില്‍ ഇറക്കുന്നതില്‍ അതീവ സന്തോഷത്തിലാണ് കമ്പനിയെന്ന് ഫോര്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മൈക്കേല്‍ ബോണ്‍ഹാം പറയുന്നു. മികച്ച വിപണിയാണ് ഫോര്‍ഡ് ഈ വാഹനത്തിന് ഇന്ത്യയില്‍ കാണുന്നത്.

ബാംഗ്ലൂരില്‍ ഈ വാഹനത്തിന്റെ വില 17,88,760 രൂപയാണ്. മൂന്ന് ലിറ്റര്‍ എഞ്ചിനാണ് ഇതിനുള്ളത്. 5 സ്പീഡ് ഓട്ടോമാറ്റിക്ക് ഗീയര്‍ബോക്സ് ഉണ്ട് ഇതിന്. 2500 ആര്‍പിഎമ്മില്‍ 380 എന്‍എം ആണ് ഇതിന്റെ ടോര്‍ക്ക്. ഇതിന്റെ ഡ്യൂറ ടോര്ക്ക് എഞ്ചിന്‍ ഇന്ധന ലാഭം ഉറപ്പാക്കുന്നു. ഒരു ലിറ്റര്‍ ഡീസലിന് 10.7 കിലോമീറ്ററാണ് മൈലേജ്.

നഗരത്തിലും മലയോര പ്രദേശത്തും ഹൈവേകളിലും മികച്ച, ആയാസ രഹിതമായ ഡ്രൈവിംഗ് ഈ വാഹനം ഉറപ്പാക്കുന്നുണ്ട്.

ലതര്‍ സീറ്റുകള്‍, 6 സിഡി ചേഞ്ചര്‍ മ്യൂസിക്ക് സിസ്റ്റം, ഡിവിഡി പ്ലേയര്‍, രണ്ട് മൂന്ന് നിര സീറ്റുകളില്‍ എയര്‍ കണ്ടിഷണറില്‍ നിന്ന് തണുപ്പ് കിട്ടാനുള്ള പ്രത്യേക സൗകര്യം ഇവയൊക്കെ ഈ എന്‍ഡവറിന്റെ പ്രത്യേകതയാണ്.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) ഒപ്പം ഇലക്ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷനും ഡ്രൈവിംഗ് അപകടരഹിതമാക്കുന്നു. അഞ്ച് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, September 14, 2010, 15:50 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X