മാരുതിയ്ക്ക് ഫോക്‌സ് വാഗന്റെ സഹായം

നാല് ലക്ഷത്തിന് താഴെയുള്ള ചെറുകാര്‍ നിര്‍മിയ്ക്കുന്നതിന് മാരുതിയെ സഹായിക്കാനാണ് യൂറോപ്യന്‍ വാഹന ഭീമന്‍ ഒരുങ്ങുന്നത്. മാരുതിയെ നിയന്ത്രിയ്ക്കുന്ന ജപ്പാന്‍ കമ്പനിയായ സുസുക്കിയുടെ 19 ശതമാനം ഓഹരികളും ഫോക്‌സ് വാഗന്റെ പക്കലാണ്.
ഫോക്‌സ് വാഗന്റെ പക്കല്‍ നിന്നും ഡീസല്‍ എഞ്ചിന്‍ നിര്‍മിയ്ക്കാനുള്ള സാങ്കേതിക വിദ്യ വാങ്ങുകയോ അല്ലെങ്കില്‍ നേരിട്ട് എഞ്ചിന്‍ വാങ്ങുകയോ ചെയ്യാനാണ് സുസുക്കിയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുസുക്കിചെയര്‍മാനായ ഒസാമു ഇതിനായി സെപ്റ്റംബര്‍ അവസാനം ഫോക്‌സ് വാഗന്റെ ആസ്ഥാനമായ ജര്‍മ്മനിയലെ വുള്‍ഫ്‌സ്ബര്‍ഗിലെത്തും.


Click it and Unblock the Notifications








