മാരുതി എസ്എക്സ് 4 ഡീസല്‍ വരുന്നു, 2011ല്‍

സി സെഗ്‍മെന്റിലെ ഡീസര്‍ കാര്‍ നിരയില്‍ മാരുതി ആദ്യമായി മത്സരത്തിനിറങ്ങുകയാണ്. ഇപ്പോള്‍ ഇറക്കുന്ന പെട്രോള്‍ എസ് എക്സ് 4 മത്സരിയ്ക്കുന്നത് ഫോഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ, ഹുണ്ടായ് വെര്‍ണ, ഷവര്‍ലെ ഓപ്ട്ര, ഫോക്സ് വാഗണ്‍ വെന്റൊ എന്നിവയോടാണ്.
പുതിയ എസ് എക്സ് 4 ഡീസല്‍ വിലയിലും മത്സരം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ശക്തിയുള്ള ഒരു എഞ്ചിന്‍ ഉപയോഗിയ്ക്കാനാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്. ഫിയറ്റില്‍ നിന്ന് വാങ്ങുന്ന 75 എച്ച് പി, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിയ്ക്കും ഇത്. ഈ എഞ്ചിന്‍ ഇപ്പോള്‍ തന്നെ മാരുതി ഉപയോഗിയ്ക്കുന്നുണ്ട്. സ്വിഫ്റ്റ്, റിറ്റ്സ് എന്നീ ഹാച്ച് ബാക്കുകളിലും സ്വഫ്റ്റ് ഡിസയര്‍ സെഡാനിലും ആണ് ഈ എഞ്ചിന്‍ ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത്.
ഫിയറ്റ് ലീനിയയും സമാനമായ എഞ്ചിനാണ് ഉപയോഗിയ്ക്കുന്നത് പക്ഷേ ഇത് 93 എച്ച് പി ആണ്.
എസ് എക്സ് 4 ഡീസല്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. സുസുക്കി വിദേശ വിപണിയില്‍ എസ്എക്സ് 4 ഡീസല്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് ഫിയറ്റ് ഉണ്ടാക്കുന്ന 1.6 ലിറ്റര്‍ എഞ്ചിനാണ്. ഇതേ എഞ്ചിന്‍ ഇന്ത്യയില്‍ ഉപയോഗിയ്ക്കണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ഈ എഞ്ചിന് വേണ്ടി മറ്റൊരു പ്ലാന്റ് ഉണ്ടാക്കുന്നതിന്റെ ചെലവ് കുറയ്ക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. 1.3 ലിറ്റര്‍ എഞ്ചിന്‍ മാരുതി മറ്റ് വാഹനങ്ങളില്‍ ഉപയോഗിയ്ക്കുന്നതുകൊണ്ട് കൂടുതല്‍ എഞ്ചിനുകല്‍ ഉണ്ടാക്കാന്‍ വിഷമമുണ്ടാവില്ല.
ഗുഡ്‍ഗാവ്, മനേസാര്‍ എന്നിവിടങ്ങളിലെ മാരുതിയുടെ ഫാക്ടറിയില്‍ കൂടുതല്‍ കാറുകള്‍ ഉല്പാദിപ്പിയ്ക്കാന്‍ പരിമിതികള്‍ ഉണ്ട്. അതാണ് എസ്എക്സ് 4 ഡീസല്‍ പുറത്തിറങ്ങാന്‍ വൈകുന്നത്.


Click it and Unblock the Notifications