സെല്‍ഫ് ഡ്രൈവ് കാറുമായി ഗൂഗിള്‍

ടയോട്ടയുടെ പ്രിയൂസ് മോഡലില്‍ ലേശം പരിഷ്‌ക്കാരങ്ങള്‍ വരുത്തിയാണ് ഗൂഗിള്‍ ടീം സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ റോഡിലിറക്കിയത്. കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്)യുപയോഗിച്ച് റോഡുകളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് വാഹനം നിയന്ത്രിയ്ക്കുന്ന സോഫ്റ്റ് വെയറായിരുന്നു കാറിന്റെ തലച്ചോര്‍.
ഏഴ് കാറുകളാണ് പരീക്ഷണത്തിന് വേണ്ടി ഗൂഗിള്‍ തയാറാക്കിയത്. 140000 മൈല്‍ ടെസ്റ്റ് ഡ്രൈവില്‍ വളരെ കുറച്ചു നേരമെ കാര്‍ നിയന്ത്രിക്കാന്‍ ഡ്രൈവറുടെ ആവശ്യം വേണ്ടിവന്നുള്ളൂ. കാലിഫോര്‍ണിയ നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെയും ഹോളിവുഡ്, സാന്‍ഫ്രാന്‍സിസ്‌കോ തെരുവുകളിലും ഹൈ ടെക് കാറിന്റെ പരീക്ഷണം നടന്നിരുന്നു. പരീക്ഷണത്തിനിടെ ഒരിയ്ക്കല്‍ മാത്രമാണ് ചെറിയൊരു അപകടമുണ്ടായതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ കാറുകളില്‍ നി്ന്നും വ്യത്യസ്തമായി കാറിനു മുകളില്‍ ഉറപ്പിച്ച സിലിണ്ടര്‍ ആകൃതിയിലുള്ള സെന്‍സറാണ് വാഹനത്തിന്റെ കണ്ണായി പ്രവര്‍ത്തിയ്ക്കുന്നത്. കാറിലുറപ്പിച്ച ക്യാമറകള്‍, റഡാറുകള്‍, സെന്‍സര്‍ പിന്നെ ഗൂഗിള്‍ മാപ്പ് ഡാറ്റാബേസുമാണ് കാറിനെ നിയന്ത്രിയ്ക്കുന്ന പ്രധാനഘടകങ്ങള്‍. സെര്‍ച്ച് എഞ്ചിന്‍ ബിസിനസ്സിന് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ്് രംഗത്തെ ഗവേഷണങ്ങളാണ് ഗൂഗിള്‍ ഇതിലൂടെ നടത്തുന്നത്.
ടെസ്റ്റ് ഡ്രൈവ് പൂര്‍ത്തിയായെങ്കിലും ഈ മേഖലയില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. എന്നാലും സ്വയം ചിന്തിയ്ക്കുന്ന കാറുകള്‍ റോഡുകൡല്‍ കുതിച്ചുപായുന്ന കാലം അധികം അകലെയല്ലെന്ന് തന്നെ കരുതാം.


Click it and Unblock the Notifications








