ഹുണ്ടായുടെ സാന്റ ഫെ ഇന്ത്യയിലും

2.2 ലിറ്ററ്‍ സിആര്‍ഡിഐ എഞ്ചിനാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഡീസലില്‍ ഓടുന്ന ഈ വാഹനത്തിന്‍ 14.66 കിലോമീറ്റര്‍ മൈലേജ് ലഭിയ്ക്കും. സിക്സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ ഉള്ളത്. 2ഡബ്ലിയൂഡി, 4 ഡബ്ലിയുഡി വാഹനങ്ങള്‍ ലഭ്യമാണ്.
ലോകത്തെമ്പാടുമായി ഇതുവരെ 20 ലക്ഷത്തിലേറം സാന്റ ഫെ വിറ്റുകഴിഞ്ഞതായി ഹുണ്ടായ് ഇന്ത്യ സിഇഒ എച്ച് ഡബ്ലിയു പാര്‍ക്ക് അവകാശപ്പെടുന്നു. 2000 ത്തിലാണ് ഇത് ആദ്യമായി നിരത്തിലിറക്കിയത്.
ലതര്‍ അപോള്‍സറിയുള്ള വാഹനത്തില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാനാവും. ബോഡിയുടെ അതേ നിറത്തിലുള്ള ഫ്രണ്ട് ഗ്ലില്ലും രണ്ട് എക്സോസ്റ്ററും റിയല്‍ സ്പോയിലറും ഇതിന്റെ പ്രത്യേകതയാണ്. പുതുക്കിയ രാണ്ടാം തലമുറ സാന്റാഫെകളാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഏഴു സീറ്റുകളുള്ള വമ്പന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിററി വാഹനമാണിത്. 18 ഇഞ്ച് വീലുകളാണ് ഇതിലുള്ളത്. ടൂ ടോണ്‍ ബീജ് ബ്ലാക്ക് ലെതര്‍ ഇന്റീരിയര്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് ഉള്‍വശത്തെ പ്രത്യേകതകള്‍.
കീ ഇല്ലാതെ റിമോട്ട് ഉപോയഗിച്ചാണ് വാതിലുകള്‍ തുറക്കുന്നത് എന്നത് ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications








