നിസാന്‍ സണ്ണിയുടെ പുതിയ മോഡലായി

നിര്‍മാതാക്കളായ നിസാന്‍ തന്നെയാണ് ഈ മൊഡലിന്റെ ചിത്രം പുറത്തിറക്കിയത്. പുതിയ പ്ലാറ്റ്ഫോമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യയില്‍ ഇത് 2011 ലായിരിയ്ക്കും ഇറങ്ങുക. ഇന്ത്യയില്‍ ഇറങ്ങുമ്പോള്‍ ഒരു വേള സണ്ണി എന്ന പേരുണ്ടാവില്ല.
ഡിസംബറില്‍ നടക്കുന്ന ചൈന അന്തര്‍ദേശഈയ വാഹന മേളയില്‍ ഈ സണ്ണി അവതരിപ്പിക്കും. ആദ്യം ചൈനയിലായിരിയ്ക്കും ഈ വാഹനം പുറത്തിറക്കുക.
നിസാന്റെ മൈക്ര എന്ന കാറിന് കിട്ടിയ വന്‍ അനുകൂല പ്രതികരണമാണ് പുതിയ കാറിറക്കാന്‍ നിസാന് ധൈര്യം നല്‍കിയത്. നിസാന്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കിമിനോബു തോകുയാമ പറയുന്നു.
വാഹനം ചെന്നൈയിലെ ഓറഗഡത്താണ് നിര്‍മ്മിയ്ക്കുന്നത്. മൈക്രയും ഇവിടെ നിര്‍മ്മിയ്ക്കുന്നുണ്ട്.
ഫോക്‌സ് വാഗണ്‍ വെന്റോ, ഫോര്‍ഡ് ഫിയസ്റ്റ, ഹ്യുണ്ടായ് വെര്‍ണ, മാരുതി സ്വിഫ്റ്റ് ഡിസയര്‍, എന്നിവയാകും ഇന്ത്യയില്‍ ഈ വാഹനത്തിന്റെ പ്രധാന എതിരാളികള്‍


Click it and Unblock the Notifications








