ലിറ്ററിന് 30 കി.മീ, പുതിയ മാസ്‍ദ കാര്‍
ടോക്കിയൊ: ഒരു ലിറ്റര്‍ പെട്രോളില്‍ 30 കിലോമീറ്റര്‍ ഓടിയ്ക്കാവുന്ന കാറിറക്കാന്‍ മാസ്‍ദ മോട്ടോര്‍ കമ്പനി തയാറെടുക്കുന്നു. മാസ്‍ദ ഡെമിയൊ സബ് കോംപാക്ട് ശ്രേണിയിലായിരിയ്ക്കും ഈ പുതിയ കാര്‍ ഇറക്കുക.
2011 പകുതിയാവുമ്പോള്‍ ഈ കാര്‍ ജപ്പാനിലെ റോഡിലിറങ്ങും. മാസ്‍ദയുടെ അടുത്ത തലമുറ സാങ്കേതിക വിദ്യയായിരിയ്ക്കും ഇതില്‍ ഉപയോഗിയ്ക്കുക. സ്കൈ ആക്ടിവ് എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് മാസ്‍ദ പേരിട്ടിരിയ്ക്കുന്നത്.
ഈ ഇന്ധന ക്ഷമത വീണ്ടും 30 ശതമാനം കണ്ട് കൂട്ടാനാവുമെന്നാണ് മാസ്‍ദ കരുതുന്നത്. 2015 ആവുമ്പോള്‍ ഇതും സാദ്ധ്യമായേയ്ക്കും. 2012 ആവുമ്പോഴേയ്ക്കും ഈ കാര്‍ ഇന്ത്യയിലും ലഭ്യമാവുമെന്നാണ് കരുതുന്നത്. 2012 ല്‍ ലോകമെങ്ങും ഈ കാര്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
മറ്റൊരു ജപ്പാന്‍ കാര്‍ നിര്‍മാണ കമ്പനിയായ ദായിഹാത്സു മോട്ടോര്‍ കമ്പനിയും ഇതേപോലെ ലിറ്ററിന് 30 കിലോമീറ്റര്‍ കിട്ടുന്ന കാര്‍ ഇറക്കാനുള്ള ശ്രമത്തിലാണ്.
സമാന കാറുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാസ്‍ദ കാര്‍ ലഭ്യമാവുമെന്നാണ് മാസ്ദയുടെ പ്രതിനിധിയായ യാമനൗച്ചി പറയുന്നത്.


Click it and Unblock the Notifications








