ചൈന വൊള്‍വൊയ്ക്ക് വലിയ വിപണി
ബീജിംഗ്: വൊള്‍വൊ വാഹനങ്ങളുടെ മൂന്നാമത്തെ വലിയ വിപണി ചൈനയാണെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ അവകാശപ്പെടുന്നു.
ചൈനയില്‍ നടന്ന ഒരു ട്രേഡ് ഷൊയില്‍ വൊള്‍വൊ ചൈനയുടെ മേധാവി അലക്സാണ്ടര്‍ ക്ലോസ് ആണ് ഇത് വ്യക്തമാക്കിയത്.
ചൈനീസ് കമ്പനിയായ ഗീലി ഈയിടെയാണ് സ്വീഡിഷ് മോട്ടോര്‍ നിര്‍മാതാക്കളായ വോള്‍വൊയെ വാങ്ങിയത്. 150 കോടി ഡോളറിനായിരുന്നു ഈ ഇടപാട്.
2010 ല്‍ വോള്‍വൊയുടെ വില്പന ഗണ്യമായി കൂടിയിട്ടുണ്ട്. 12.5 ശതമാനം വര്‍ധനയാണ് വാഹന വില്പനയില്‍ വോള്‍വൊ നേടിയത്. എന്നാല്‍ ചൈനയില്‍ വാഹന വില്പനയില്‍ 52 ശതമാനം വര്‍ധന ഉണ്ടായി. ചൈനയിലെ വൊള്‍വൊ ഏജന്റുമാരുടെ എണ്ണം 81 ആയി കൂട്ടാനും കമ്പനിയ്ക് കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വന്‍ വില്പയാണ് വൊള്‍വൊ ചൈനയില്‍ ലക്ഷ്യമിടുന്നത്. അലക്സാണ്ടര്‍ പറഞ്ഞു.
ചൈനയില്‍ വോള്‍വൊയുടെ മൂന്ന് അസംബ്ലി പ്ലാന്റുകള്‍ നിര്‍മ്മിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ഗീലിയുടെ മേധാവി ലി ഷുഫു സെപ്തംബറില്‍ പറഞ്ഞിരുന്നു. ഈ പ്ലാന്റുകളില്‍ 3,00,000 വാഹനങ്ങള്‍ ഉണ്ടാക്കും. ഏഷ്യന്‍ രാജ്യങ്ങളിലായിരിയ്ക്കും ഇവ വില്‍ക്കുക.


Click it and Unblock the Notifications








