ടാറ്റ സഫാരി വിദേശത്തേയ്ക്ക്

ടാറ്റയുടെ എസ് യു വി ആയ സഫാരി കയറ്റുമതി ചെയ്യുന്നു.യൂറോപ്പ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേയ്ക്കാണ് കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നത്.

കയറ്റുമതി ചെയ്യുന്ന സഫാരി വാഹനം അടുത്ത വര്‍ഷം പുറത്തിറക്കും. യൂറോ എന്‍കാപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതായിരിയ്ക്കും ഈ വാഹനം.യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ അംഗീകരിയ്ക്കപ്പെട്ട സുരക്ഷാ സംവിധാനമാണ് യൂറൊ എന്‍കാപ്പ്.

മള്‍ട്ടി എയര്‍ബാഗ്, എയ്റൊ ഡൈനാമിക്ക് ബോഡി തുടങ്ങിയവ ഉള്ളതായിരിയ്ക്കും ഈ വാഹനം. ആധുനിക എസ് യു വികള്‍ക്ക് അവശ്യം വേണ്ടതാണ് മോണോകോക്യൂ ഷാസി പക്ഷേ ഈ വാഹനത്തിന് മോണോകോക്യൂ ഷാസി ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ഇത് ഈ വാഹനത്തിന്റെ ഒരു വലിയ പോരായ്മയാണെന്നാണ് വാഹന വിദഗ്ദരുടെ അഭിപ്രായം.

ഇന്ത്യയിലെ മികച്ചതല്ലാത്ത റോഡുകള്‍ക്കും മലയോരറോഡുകള്‍ക്കും ചേര്‍ന്നതാണ് ഇപ്പോള്‍ സഫാരി ഉപയോഗിയ്ക്കുന്ന സ്റ്റെപ് ലാഡര്‍ ഫ്രേം ഷാസി. പുതിയ ഇന്റിക്ക വിസ്റ്റയിലും ഇന്‍ഡിഗൊ മന്‍സയിലും മോണോകോക്യൂ ഷാസിയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്.

Article Published On: Saturday, October 23, 2010, 17:44 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X