കാറിന്റെ ഇന്ധന ക്ഷമത കൂട്ടൂ
പെട്രോളിന്റെയും ഡീസലിന്റെയും വില കയറുന്നതല്ലാതെ ഒരിയ്ക്കലും ഇറങ്ങുന്നില്ല. കുറെ വാങ്ങി വയ്ക്കാം എന്ന് വിചാരിച്ചാല്‍ നടക്കുകയുമില്ല. അപ്പോള്‍ ചെയ്യാവുന്നത് കൂടുതല്‍ ഇന്ധന ക്ഷമത ഉള്ള വാഹനം വാങ്ങുക, വാങ്ങിയ വാഹനത്തിന്റെ ഇന്ധന ക്ഷമത കുറയാതെ നോക്കുക എന്നിവയാണ്.
ഇന്ധന ക്ഷമത കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. കാറിന് മാത്രമല്ല മറ്റ് വാഹനങ്ങളുടെ ഇന്ധന ക്ഷമത കൂട്ടാനും ഈ മാര്‍ഗങ്ങള്‍ സഹായകമാവും.
ടയര്‍ പ്രഷര്‍ നോക്കുക
കൃത്യമായി ടയറുകളുടെ പ്രഷര്‍ നോക്കണം. ടയറിന്റെ പ്രഷര്‍ കുറഞ്ഞാല്‍ വാഹനം ഓടാന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കും. ടയറുകളില്‍ കൃത്യമായ പ്രഷര്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത 3.3 കൂട്ടാന്‍ സഹായകമാവും.
വാഹനത്തിലെ ഭാരം കുറയ്ക്കുക
ഡിക്കിയില്‍ അനാവശ്യമായ സാധനങ്ങള്‍ ഒരിയ്ക്കലും വയ്ക്കാതിരിയ്ക്കുക. അധികം കയറ്റുന്ന ഓരോ 45 കിലോഗ്രാമും ഇന്ധന ക്ഷമത 1-2 ശതമാനം വരെ കുറയ്ക്കും.
മിതമായ വേഗത
വേഗത്തില്‍ ഓടിച്ചാല്‍ ഇന്ധനം കുറച്ച് മതി എന്ന് കരുതുന്നവരുണ്ട്. ഇത് ഒട്ടും തന്നെ ശരിയല്ല. വാഹനത്തിന്റെ ഉല്പാദകര്‍ നിര്‍ദ്ദേശിയ്ക്കുന്ന വേഗതയില്‍ സ്ഥിരമായി ഓട്ടിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടാന്‍ സഹായകമാവും. നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള വേഗതയെക്കാള്‍ അഞ്ച് ശതമാനം കൂട്ടി ഓടിച്ചാല്‍ ഇന്ധന ക്ഷമത 23 ശതമാനം വരെ കുറയും. ഇടയ്ക്കിടെ പെട്ടെന്ന ആക്സിലറേറ്റ് ചെയ്യുന്നതും കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കാന്‍ കാരണമാവും. വാഹനം വേഗത്തിലാക്കുന്നത് പതുക്കെ ആയിരിയ്ക്കണം.
ഇന്ധന ഗുണ മേന്മയും മൈലേജും
വിലകൂടിയ പെട്രോള്‍, ഡീസല്‍ ഇനങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നാണ് പൊതു വിശ്വാസം. പെട്രോള്‍ പമ്പിലെ തൊഴിലാളികള്‍ നിങ്ങളെ അങ്ങനെ ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. പക്ഷേ ഇത് ഇന്ധന ക്ഷമത കൂട്ടണമെന്നില്ല. എപ്പോഴും നിര്‍മാതാക്കള്‍ നിര്‍ദ്ദേശിയ്ക്കുന്ന ഗ്രേഡിലുള്ള ഇന്ധനം ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഉയര്‍ന്ന ഒക്ടേന്‍ ഇന്ധനം നിങ്ങളുടെ പണം നഷ്ടപ്പെടുത്താനേ സഹായിയ്ക്കുകയുള്ളു. ഒരുപക്ഷേ ഇത് എഞ്ചിനെ തകരാറിലാക്കാനും ഇടയാക്കിയേയ്ക്കും. എന്തായാലും എപ്പോഴും ഒരേ ബ്രാന്റിലെ ഇന്ധനം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഒക്ടേന്‍ റേറ്റിംഗിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിയ്ക്കൂ.
എഞ്ചിന്‍ ട്യൂണ്‍ ചെയ്യൂ
എപ്പോഴും എഞ്ചിന്‍ നന്നായി ട്യൂണ്‍ ചെയ്ത് സൂക്ഷിച്ചാല്‍ നാല് ശതമാനം വരെ ഇന്ധന ക്ഷമത കൂട്ടാന്‍ കഴിയും. സമയാ സമയങ്ങളില്‍ എഞ്ചിനിലെ ഓയില്‍ മാറ്റാന്‍ ഒരിയ്ക്കലും മറക്കാതിരിയ്ക്കുക. നിര്‍മാതാക്കള്‍ മാനുവലില്‍ പറയുന്നതനുസരിച്ചുള്ള സര്‍വീസിംഗ് രീതികള്‍ എപ്പോഴും സ്വീകരിയ്ക്കുക.
എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയാക്കുക
എയര്‍ ഫില്‍റ്ററില്‍ ചിലപ്പോള്‍ നിങ്ങളുടെ എഞ്ചിനെ തകരാറിലാക്കുന്ന വസ്തുക്കള്‍ ഉണ്ടായെന്ന് വരാം. അതുകൊണ്ട് കൃത്യമായി എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുക. എയര്‍ ഫില്‍റ്ററിന്റെ ഗുണ മേന്മ കുറഞ്ഞാല്‍ അത് മാറ്റുന്നത് വൈകിയ്ക്കാതിരിയ്ക്കുക. മോശപ്പെട്ട എയര്‍ ഫില്‍റ്ററ്‍ ഇന്ധന ക്ഷമത 10 ശതമാനം കണ്ട് കുറയ്ക്കും.
കാര്‍ ജനാല അടയ്ക്കുക
തുറന്ന കാര്‍ ജനാലകളുമായി യാത്ര ചെയ്യുന്നത് മൈലേജ് കുറയാന്‍ കാരണാവും. ഹൈ വേകളില്‍ എസി ഇട്ട് വാഹനം ഓടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം, ജനാല തുറന്നിട്ട് വാഹനം ഓടിയ്ക്കുമ്പോള്‍ ചെലവാകും. പക്ഷേ നാം പൊതുവേ ഇന്ധനം ലാഭിയ്ക്കാനായി എസി ഇല്ലാതെ ഹൈവേകളില്‍ വാഹനം ഓടിയ്ക്കുക പതിവാണ്. ഇനി വിഷമിയ്ക്കണ്ട. നിങ്ങള്‍ ഒരു ദീര്‍ഘ യാത്രയിലാണെങ്കില്‍ ജനാലകള്‍ അടച്ചോളൂ, എസി ഓണ്‍ ആക്കിക്കോളൂ. എസി ഓണ്‍ ചെയ്യുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നത് സത്യമാണ്. അതുകൊണ്ട് യുക്തി യുക്തമായ രീതിയില്‍ എസി ഉപയോഗിയ്ക്കൂ.
സ്പാര്‍ക്ക് പ്ലഗ് ക്ലീന്‍ ചെയ്യൂ
കാറിന്റെ സ്പാര്‍ക്ക് പ്ലഗ്ഗുകല്‍ നല്ല കണ്ടിഷനിലുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. കാര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പ്ലഗ്ഗുകളും അതിനോട് അനുബന്ധിച്ചുള്ള വയറുകളും ശരിയാം വണ്ണം സൂക്ഷിയ്ക്കുകുയും വേണ്ട സമയത്ത് മാറ്റുകുയും ചെയ്യണം.
ഇത് എല്ലാ സിലിണ്ടറുകളുടെ ഫയറിംഗും ക്രമവും കൃത്യവുമായി നില നിറുത്തും. ഇതും മൈലേജ് കൂട്ടാന്‍ അത്യാവശ്യമാണ്.
നിങ്ങല്‍ ക്ലച്ച് ഡ്രൈവര്‍ ആവരുത് !
വാഹനം സ്വതന്ത്രമായി ഓടുമ്പോള്‍ ക്ലച്ചില്‍ നിന്ന് കാല് മാറ്റുക. കാല്‍ ക്ലച്ചിലാണെങ്കില്‍ നിങ്ങള്‍ അറിയാതെ ആ ലിവറില്‍ സമ്മര്‍ദ്ദം ഉണ്ടാവും. അത് മൈലേജ് കുറയ്ക്കും എന്ന് മാത്രമല്ല ക്ലച്ച് പ്ലേറ്റിന് പെട്ടെന്ന തേയ്മാനം ഉണ്ടാവാനും കാരണമാവും. ക്ലച്ച് പ്ലേറ്റ് മാറ്റുന്നത് അത്ര ചെലവ് കുറഞ്ഞ കാര്യമല്ലെന്ന് ഒര്‍മ്മിയ്ക്കുക.
കാര്‍ ഷോറൂം കണ്ടിഷനില്‍
കാര്‍ എപ്പോഴും ഷൊ റൂം കണ്ടിഷനില്‍ സൂക്ഷിയ്ക്കുക.അനാവശ്യമായി കാറില്‍ വരുത്തുന്ന മാറ്റങ്ങളും ഇന്ധന ക്ഷമതയെ ബാധിയ്ക്കും. വീതി കൂടിയ ടയറുകള്‍, ഡിഫ്യൂസറുകള്‍ ഒക്കെ മൈലേജ് കുറയ്ക്കാനേ സഹായിയ്ക്കൂ.
വിലകൂടല്‍ മാത്രമല്ല ഇന്ധനം കുറച്ച് ഉപയോഗിയ്ക്കാന്‍ പ്രചോദകമാവുന്ന കാര്യം. ലോകത്ത് ഇന്ധനം ലഭ്യമാവുന്ന ഹൈഡ്രോ കാര്‍ബണ്‍ ശേഖരം തന്നെ വളരെ വേഗം കുറഞ്ഞ് വരുകയാണ്. ഇത് വരും കാലങ്ങളില്‍ ഇന്ധന വില ഇനിയും കൂട്ടും. ഒപ്പം അടുത്ത തലമുറയ്ക്ക് ഉപയോഗിയ്ക്കാന്‍ ഇന്ധനം ഉണ്ടാവുമോയെന്ന് തന്ന പറയാനാവാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.


Click it and Unblock the Notifications








