സ്കോഡയുടെ യേതി നവംബര്‍ 18ന്

യേതിയുടെ വരവോടെ ഇന്ത്യയില്‍ കോംപാക്ട് എസ് യു വി രംഗത്ത് ശക്തമായ മത്സരം വരുകയാണ്. ഫോര്‍ വീല്‍ ഡ്രൈവുള്ളതാണ് യേതി. വില വെറും 15 ലക്ഷം രൂപ. ആറ് എയര്‍ ബാഗുകള്‍ ഉള്ളതാണ് ഈ വാഹനം. പെട്രോള്‍ ഇന്ധനമായി ഉപയോഗിയ്ക്കുന്ന വാഹനവും ഇറക്കുന്നുണ്ട്.
കാഴ്ചയില്‍ യേതി കാറിനും എസ് യു വിയ്ക്കും ഇടയിലാണ്. എന്നാല്‍ മികച്ച സ്പോര്‍ട്ട്സ് ലുക്ക് ഉണ്ട് താനും. ടാറ്റ സഫാരി, മഹീന്ദ്ര സ്കോര്‍പ്പിയൊ തുടങ്ങിയ വാഹനങ്ങളോടും യേതിയ്ക്ക് വിപണിയില്‍ മത്സരിയ്ക്കേണ്ടിവരും. യേതിയ്ക്ക് വില അല്പം കൂടുതലാണെന്നത് സഫാരിയ്ക്കും സ്കോര്‍പ്പിയോയ്ക്കും അനുകൂലമാവും. എന്നാലും സ്കോഡ എന്ന ബ്രാന്റ് യേതിയ്ക് വിജയം നേടാന്‍ സഹായകമായേയ്ക്കും.
സ്കോഡ ഇന്ത്യയില്‍ പല പുത്തന്‍ വാഹനങ്ങളും ഇറക്കുമെന്നാണ് അറിയുന്നത്. 2011 ലായിരിയ്ക്കും ഈ പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുക. ഇന്ത്യയിലെ വികസിയ്ക്കുന്ന വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിയ്ക്കാനാണ് സ്കോഡ ശ്രമിയ്ക്കുന്നത്.


Click it and Unblock the Notifications








