മാരുതിയ്ക്ക് വന്‍ പ്രതിമാസ വില്പന
ദില്ലി: സെപ്തംബര്‍ മാസത്തില്‍ മാരുതിയ്ക്ക് റെക്കോഡ് വില്പന. പ്രതിമാസ വില്പനയില്‍ സര്‍വകാല റെക്കോഡാണ് 2010 സെപ്തംബറില്‍ മാരുതി സുസുക്കി കമ്പനി നേടിയത്.
കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സെപ്തംബര്‍ മാസം വിറ്റത് 1,08,006 വാഹനങ്ങളാണ്. 2009 സെപ്തംബറിലെ വില്പനയേക്കാള്‍ 29.65 ശതമാനം കൂടുതലാണ് ഈ വില്പന. 2009 സെപ്തംബറില്‍ 83,306 വാഹനങ്ങളാണ് മാരുതി വിറ്റത്. 2010 ഓഗസ്റ്റില്‍ വിറ്റത് 1,04,791 കാറുകളായിരുന്നു.
പ്രതിമാസ വില്പന ഒരു ലക്ഷം കടക്കുന്നത് 2010 ല്‍ ഇത് നാലാമതാണ്. സെപ്തംബര്‍ മാസത്തില്‍ മാരുതിയുടെ കയറ്റുമതി 9.78 ശതമാനമാണ് കൂടിയത്.
മാരുതിയുടെ പ്രധാന കാറിനമായ എം 800 ന്റെ വില്പനയില്‍ കാര്യമായ കുറവാണിപ്പോള്‍ കാണുന്നത്. എന്നാല്‍ മറ്റ് ചെറു കാറുകളായ (എ2 വിഭാഗം) ആള്‍ട്ടൊ, എസ്റ്റീലൊ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, എ സ്റ്റാര്‍, റിറ്റ്സ് എന്നിവയുടെ വില്പന 31 ശതമാനം കണ്ട് കൂടിയിട്ടുണ്ട്.


Click it and Unblock the Notifications








