ആഘോഷവുമായി വരുന്നു ടാറ്റ ഏരിയ

ടയോട്ട ഇന്നോവ ആയിരിയ്ക്കും ഏരിയയുടെ വിപണിയിലെ പ്രധാന എതിരാളി. വില 12-13 ലക്ഷം രൂപയായിരിയ്ക്കും. ഗാഗ്വര്‍ ലാന്റ് റോവറിന്റെ സാങ്കേതികതയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. അത് കാറിന്റെ മാറ്റ് കൂട്ടുകയാണ്. ഏരിയയ്ക്ക് ശബ്ദവും വിറയലും കരുത്തും ഏറെയാണ്. ഇതിനൊക്കെ ലാന്റ് റോവര്‍ സാങ്കേതികത ഏറെ സഹായിച്ചിട്ടുണ്ട്. ഏഴ് പേര്‍ക്കിരിയ്ക്കാവുന്ന വാഹനം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിയ്ക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ ബാഗുകളും ഉണ്ട്.
കാറിന്റെ ലോഞ്ചിന് വന്‍ ഒരുക്കങ്ങളാണ് ടാറ്റ ചെയ്യുന്നത്. ലോഞ്ചിന് മാത്രം ഒന്നര കോടി രൂപ ചെലവിടാനാണ് പദ്ധതി.
www.buildadreamcar.com എന്ന ഒരു സൈറ്റ് തന്നെ ഇതിനായി ടാറ്റ രൂപീകരിയ്ക്കുകയാണ്. ഇതിന് പുറമേ കാറുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഗേമുകള്‍ ഇറക്കാനും ടാറ്റ തയാറെടുക്കുകയാണ്. ആടംബര കാറുകള്‍ വാങ്ങുന്നവര്‍ തീരുമാനം എടുക്കുന്നതിന് മുമ്പേ കാറുകളുടെ ഗുണമേന്മ അറിയാനായി ഇന്റര്‍നെറ്റില്‍ തിരയും എന്നതാണ് ടാറ്റയുടെ ഈ പുതിയ ഓണ്‍ലൈന്‍ പദ്ധതിയ്ക്ക് പ്രധാന കാരണം. ഷൊറൂമില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി കിട്ടുമെന്നാണ് മിയ്ക്ക ഉപയോക്താക്കളും കരുതുന്നത്.
ഇതിനകം സൈറ്റില്‍ 14000 പേര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ലക്ഷത്തിലേറെ പേരെ രജിസ്റ്റര്‍ ചെയ്യാനായി ക്ഷണിച്ചിട്ടുണ്ട്.


Click it and Unblock the Notifications








