നിസാന്‍ മൈക്ര യൂറോപ്പിലേയ്ക്ക്

ഇതിന് പുറമേ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും ആഫ്രീക്കയിലേയ്ക്കും ചെന്നൈ പ്ലാന്റിലുണ്ടാക്കിയ മൈക്ര കയറ്റുമതി ചെയ്യുന്നതാണ്. ആറ് മാസത്തിന് മുമ്പ് ബാര്‍സലോണയിലേയ്ക്കും മൈക്ര കയറ്റുമതി ചെയ്തിരുന്നു. റെനോള്‍ട്ടുമായി ചേര്‍ന്നാണ് നിസാന്‍ ചെന്നൈയിലെ പ്ലാന്റ് സ്ഥാപിച്ചത്. 4500 കോടി രൂപയാണ് ഇതിന്റെ മുതല്‍ മുടക്ക്.
വ്യത്യസ്ഥ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്തുന്നത് വഴി നിസാന്റെ ചെന്നൈ പ്ലാന്റ് അന്താരാഷ്ട്ര കാര്‍നിര്‍മ്മാണ കേന്ദ്രമായി മാറിയിരിയ്ക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം 1.10 ലക്ഷം കാറുകള്‍ ഈ പ്ലാന്റില്‍ നിന്ന് ഉണ്ടാക്കി കയറ്റുമതി നടത്തനാണ് നിസാന്‍ പദ്ധതിയിടുന്നത്.


Click it and Unblock the Notifications