മേഴ്സിഡസ് ആര്‍ ക്ലാസ് ഇന്ത്യയില്‍

58 ലക്ഷം രൂപയോളമാണ് ഇതിന്റെ ഇന്ത്യയിലെ വില. എം ക്ലാസിനും ജിഎല്‍ ക്ലാസിനും ഇടയ്ക്കുള്ളതാണ് ഈ വാഹനം. അഞ്ച് ഡോറുകളുള്ളതാണ് ഇത്. മള്‍ട്ടി എലമെന്റ് ഹെഡ് ലാമ്പ്, ഫോഗ് ലൈറ്റ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ക്രോം എക്സോസ്റ്റ് ടിപ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
ഏഴ് പേര്‍ക്ക് ഇരിയ്ക്കാവുന്ന വാഹനത്തിന് 3.5 ലിറ്ററിന്റെ വി ആറ് എഞ്ചിനാണ് ഉപയോഗിച്ചിരിയ്ക്കുന്ന്ത്. മണിയ്ക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ യാത്രചെയ്യാനാവും. 2010 മാര്‍ച്ച് 31 ന് ന്യൂ യോര്‍ക്ക് ഓട്ടോ ഷൊയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.


Click it and Unblock the Notifications








