സ്കോഡ ഫാബിയയുടെ വില 67,000 രൂപ കുറച്ചു

ഹുണ്ടായ് ഐ ടെന്‍ പുതിയ പതിപ്പ് ഇറക്കിയപ്പോള്‍ കാര്യമായി വില കയറ്റിയിരുന്നില്ല. ആ മത്സരത്തിന് പുതിയ മുഖം നല്‍കികൊണ്ടാണ് ഫാബിയയുടെ വില സ്കോഡ കുറച്ചിരിയ്ക്കുന്നത്. ഫാബിയ പെട്രോള്‍ കാറിന് 67,000 രൂപയും ഡീസലിന് 1.1 ലക്ഷം രൂപയുമാണ് കുറച്ചത്. ഏപ്രില്‍ മാസത്തില്‍ ഐ 20യുടെ വില 40,000 രൂപ കണ്ട് ഹുണ്ടായ് കുറച്ചിരുന്നു.
ഈ വില കുറയ്ക്കല്‍ ഫാബിയയുടെ വില്പന വന്‍ തോതില്‍ കൂട്ടുമെന്നാണ് കരുതുന്നത്. ഫാബിയയുടെ ഏറ്റവും കുറഞ്ഞ പുതിയ വില ദില്ലിയില്‍ 4.35 ലക്ഷമാണ്. ഇത് നേരത്തേ 5.02 ലക്ഷമായിരുന്നു. ഡീസല്‍ ഫാബിയയുടെ പുതിയ വില 5.4 ലക്ഷം രൂപയാണ്. നേരത്തെ ഇത് 6.5 ലക്ഷമാണ്.
ഫാബിയയുടെ ആദ്യ മോഡലിന് ഇപ്പോള്‍ ഒരു എയര്‍ ബാഗ് മാത്രമേ ഉള്ളു. ഇതില്‍ മ്യൂസിക്ക് സിസ്റ്റം ഇല്ല. ഇത്തരം വ്യത്യാസങ്ങളിലൂടെയാണ് വില കുറയ്ക്കല്‍ നടപ്പാക്കിയിരിയ്ക്കുന്നത്.
2008 ലാണ് ഫാബിയ ആദ്യമായി ഇന്ത്യയില്‍ നിരത്തിലിറക്കിയത്. മാരുതി സ്വിഫ്ട്, ഹുണ്ടായ് ഐ 20 തുടങ്ങിയവയേക്കാള്‍ വില വളരെ കൂടുതലായതുകൊണ്ട് ഇത് വിപണിയില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ഫോക്സ് വാഗണ്‍ അതിന്റെ പോളൊയുടെ വില ഫാബിയയുടേതിനേക്കാള്‍ താഴെയാക്കി നിശ്ചയിച്ചതും ഫാബിയയ്ക്ക് അടിയായി.
ഫാബിയയുടെ അതേ റേഞ്ചിലുള്ള മറ്റ് കാറുകള്‍ മാരുതിയുടെ റിറ്റ്സ്, പുതിയ വാഗണ്‍ ആര്‍, ഹുണ്ടായ്യുടെ ഐ 20, ഫോക്സ് വാഗണിന്രെ പോളൊ, ഫോര്‍ഡിന്റെ ഫീഗോ, ജിഎമ്മിന്റെ ബീറ്റ് എന്നിവയാണ്. പുതിയ വില നിലവില്‍ വരുന്നതോടെ ഈ കാറുകള്‍ക്ക് മികച്ച എതിരാളി വിപണിയില്‍ ശക്തനായിരിയ്ക്കുയാണ്. ഇതിന്റെ ചലനങ്ങള്‍ വൈകാതെ മറ്റ് കാറുകളുടെ വില്പനയില്‍ ദൃശ്യമായേയ്ക്കും.


Click it and Unblock the Notifications








