മേഴ്‍സിഡസ് ഈ വര്‍ഷം 5000 കാര്‍ വില്‍ക്കും

ബെന്‍സിന്റെ പ്രീ ഒണ്‍ഡ് കാര്‍ ഷൊ റൂം കൊല്‍ക്കത്തയില്‍ തുടങ്ങിയ വേളയിലാണ് ദേബഭിഷ് ഇത് വ്യക്തമാക്കിയത്. ആടംബര കാറുകളുടെ ആവശ്യത്തില്‍ 80 ശതമാനം വര്‍ധനയാണ് കാണുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ആകെ 13000 ലേറെ ആടംബര കാറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
ഉപയോഗിച്ച 400 ലേറെ ബെന്‍സ് കാറുകളാണ് കമ്പനി കഴിഞ്ഞ മേയ്യ്ക്ക് ശേഷം വിറ്റത്. മേയിലാണ് കമ്പനി പ്രീ ഓണ്‍ഡ് കാര്‍ ഷോറൂമുകള്‍ തുടങ്ങിയത്. ഈ വിഭാഗത്തില്‍ 500 കാറുകളെങ്കിലും വില്‍ക്കാനാവുമെന്നാണ് കരുതുന്നതെന്നും മിത്ര പറഞ്ഞു.
60,000 കിലോമീറ്റര്‍ ഓടിയതോ ആറ് വര്‍ഷത്തിലേറെ പഴക്കമുള്ളതോ ആയ മേഴ്സിഡസ് കാറുകള്‍ കമ്പനി വില്‍ക്കാറില്ല.


Click it and Unblock the Notifications








