നാനോ കാറുകള്‍ തിരികെ വിളിക്കുന്നു

By

Tata To Recall It’s Nano Car, To Install A Fire Safety Equipment
മുംബൈ: ലോകത്തിലെ ഏറ്റവും ചെറിയ കാറെന്ന ഖ്യാതി നേടിയ നാനോ കാറുകള്‍ ടാറ്റ മോട്ടോഴ്‌സ് തിരികെ വിളിയ്ക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയ്ക്ക് മുമ്പ് നിരത്തുകൡലെത്തിയ കാറുകളാണ് കമ്പനി തിരികെ വിളിയ്ക്കുന്നത്.

യാത്രയുടെ സമയത്ത് ചില കാറുകള്‍ തീപിടിക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതികളെ തുടര്‍ന്ന് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്റ്റര്‍ പിഎം തെലാങ് അറിയിച്ചു. ഇപ്പോള്‍ ഏതാണ്ട് 70,000ഓളം നാനോ കാറുകളാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്. ഇതില്‍ എത്ര കാറുകളാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

കാറുകളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കാറിന് തീപിടിക്കുന്നത് തടയാന്‍ ഫ്യൂസ് ഘടിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

2009 മാര്‍ച്ചില്‍ നാനോ നിരത്തുകളിലെത്തിയതിന് ശേഷം ആറു തവണയാണ് കാറുകള്‍ക്ക് തീപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഗൗരവമായി എടുത്ത ടാറ്റ മോട്ടോഴ്‌സ് അന്വേഷണത്തിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കാറിന്റെ നിര്‍മ്മാണമെന്ന് വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Wednesday, November 10, 2010, 17:07 [IST]
English summary
ata Motors asked Nano owners to bring back their cars to add safety devices and features free of cost to prevent the vehicles from catching fire. The auto maker has decided to add the safety features in all Nanos made before February 2010.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X