നാനൊയ്ക്ക ഭീഷണി, ലിറ്ററിന് 30 കി.മീ. കാര്‍ വരുന്നു

മിലാന്‍ ബൈക്ക് ഷൊയിലാണ് പ്യൂഷൊ ആദ്യമായി അവതരിപ്പിച്ചത്. തെക്ക് കിഴക്കന്‍ ഏഷ്യ, വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങള്‍ക്ക് വേണ്ടിയാണ് പ്യൂഷൊ ഈ പുതിയ കാര്‍ വികസിപ്പിച്ചത്.
ജിഎം, ഹുണ്ടായ്, ബജാജ് എന്നീ കമ്പനികള്‍ ചെറിയ കാര്‍ ഇറക്കുമെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പ്യൂഷൊയും രംഗത്തെത്തിയിരിയ്ക്കുന്നത്. ഫ്രാന്‍സിലെ കാര്‍ ഉല്പാദകരായ റേനുവുമായി ചേര്‍ന്നാണ് ബജാജ് ചെറിയ കാര്‍ ഇന്ത്യയില്‍ ഇറക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
പ്യൂഷൊ (പിയാഗിയൊ) യുടെ ഈ ചെറിയ കാറിന് വില ഒന്നര ലക്ഷത്തോളം രൂപയായിരിയ്ക്കും. 300 സിസിയോളം വരുന്നതായിരിയ്ക്കും എഞ്ചിന്‍. 60 നും 80 നും ഇടയ്ക്ക് കിലോമീറ്റര്‍ വേഗതയില്‍ ഓടിയ്ക്കാവുന്നതായിരിയ്ക്കും ഈ കാര്‍.
തെക്ക് കിഴക്കന്‍ ഏഷ്യയിലും വിയറ്റ്നാമിലും വിജയകരമായതിന് ശേഷമായിരിയ്ക്കും ഇന്ത്യയില്‍ ഇത് ഇറക്കുക. തുടര്‍ന്ന് ഇതേ കാര്‍ തന്നെ വൈദ്യുതി കൊണ്ട് ഓടിയ്ക്കാവുന്ന തരത്തിലും ഇറക്കുന്നതാണ്.


Click it and Unblock the Notifications








