ടയോട്ട എത്തിയോസ് സെഡാന്‍ ബുക്ക് ചെയ്യാം

ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണ് എത്തിയോസ്. ടയോട്ടയും കിര്‍ലോസ്കറും ചേര്‍ന്ന് ഉണ്ടാക്കുന്നതാണ് ഈ വാഹനം. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിയ്ക്കുന്ന കാര്യം ടയോട്ട കിര്‍ലോക്സര്‍ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി നകാഗവയാണ് വെളിപ്പെടുത്തിയത്. ഈ കാര്‍ ആദ്യം ഇറക്കുന്നത് ബാംഗ്ലൂരിലാണ്. തുടര്‍ന്ന് മറ്റ് നഗരങ്ങളിലും ഇറക്കും.
എത്തിയോസ് ടയോട്ടയുടെ ഇന്ത്യയിലെ വിപണി വന്‍ തോതില്‍ കൂട്ടാന്‍ സഹായിയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്. ആദ്യമായാണ് ഒരു ചെറിയ കാര്‍ ഉണ്ടാക്കുന്നതെങ്കിലും ഈ കാര്‍ ടയോട്ടയുടെ ഭാവി ശോഭനമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശ്വാസം.
സംഗീത സംവിധായകന്‍ എ. ആര്‍. റഹിമാനാണ് എത്തിയോസിന്റെ ബ്രാന്റ് അംബാസഡര്‍. ആദ്യ വര്‍ഷം 65,000 കാറുകള്‍ വില്കാനാവുമെന്നാണ് കരുതുന്നത്.
സെഡാനിലും ഹാച്ച് ബാക്കിലും ഉപയോഗിയ്ക്കുന്ന എഞ്ചിനുകളില്‍ ചെറിയ വ്യത്യാസം ഉണ്ടാവും. ഹാച്ച് ബാക്ക് 1.2 ലിറ്റര്‍ ഡിഒഎച്ച്സി പെട്രോള്‍ എഞ്ചിനായിരിയ്ക്കും ഉപയോഗിയ്ക്കുക. എന്നാല്‍ സെഡാനില്‍ 1.5 ലിറ്റര്‍ ഡിഒഎച്ച് പെട്രോള്‍ എഞ്ചിന്‍ ആയിരിയ്ക്കും. ഭാവിയില്‍ ഈ കാറിന്റെ ഡീസല്‍ രൂപങ്ങള്‍ ഇറക്കാനും ടയോട്ട ആലോചിയ്ക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇറക്കുന്നതിന് പിന്നാലേ ചൈന, ബ്രസീല്‍, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലും ഈ കാര്‍ ഇറക്കും. കാര്‍ കാണാന്‍ അത്ര ചേലുള്ളതല്ലെന്നാണ് ആദ്യ വര്‍ത്തമാനം.


Click it and Unblock the Notifications








