ടാറ്റ കാര്‍ വില കൂട്ടുന്നു, നാനൊ, ആര്യ ഒഴിവാക്കി

മുംബൈ: ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില കൂട്ടുന്നു. എന്നാല്‍ ഈ വില കയറ്റത്തില്‍ നിന്ന് ചെറുകാറായ നാനൊയേയും പുതുതായി ഇറക്കിയ ആര്യയേയും ഒഴിവാക്കിയിട്ടുണ്ട്.

വില ഒന്നര ശതമാനം കണ്ട് കയറ്റാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. 2011 ജനുവരി മുതലായിരിയ്ക്കും ഈ വിലക്കയറ്റം. കാര്‍ ഉണ്ടാക്കാനായി ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ വിലകയറ്റമാണ് ഈ വിലകൂട്ടലിന് കാരണമായത്.

വില കുറഞ്ഞ കാറായി നിലനിറുത്തലാണ് നാനൊയുടെ വില മാറ്റാത്തതിന് കാരണം. ടാറ്റ ആര്യ ഈയിടെ ഇറക്കിയ എസ് യു വി ആണ്. ഇറക്കുന്നതിന് പിന്നാലേ വില കൂട്ടുന്നത് വില്പനയെ ബാധിയ്ക്കും. അതാണ് ആര്യയേയും വിലക്കയറ്റത്തില്‍ നിന്ന് ഒഴിവാക്കിയത്.

ഹുണ്ടായ്, ഫോക്സ് വാഗണ്‍, ജനറല്‍ മോട്ടോഴ്സ് എന്നീ കമ്പനികളും കാര്‍ വില കൂട്ടാന്‍ ഒരുങ്ങുകയാണ്. ഇത് ആ കമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പല ഇരു ചക്ര വാഹന കമ്പനികളും ഈയിടെ വില കയറ്റിയിരുന്നു.

More from DriveSpark

Article Published On: Thursday, December 16, 2010, 18:05 [IST]
English summary
Tata Motors plans to raise prices of all its passenger vehicles except the Nano and the newly-launched Aria by up to 1.5 per cent from next month onwards. The increase is on account of surging input costs, the Tata group company said. "We will increase prices of all our passenger vehicles by 1-1.5 per cent from January due to higher input costs," Tata Motors" Vice-President (Commercial, Passenger Cars Business Unit), R Ramakrishnan told reporters on the sidelines of an event here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X