മഹീന്ദ്രയുടെ പുതിയ എസ്‍യുവി വരുന്നു-താര്‍

ഏഴ് ലക്ഷത്തിന് താഴെയായിരിയ്ക്കും ഇതിന്റെ ഇന്ത്യയിലെ വില. 2000 ല്‍ ഉല്പാദനം നിറുത്തിയ കമാന്റര്‍ എന്ന ജീപ്പിന്റെ ആധുനികവത്കരിച്ച രൂപമായിരിയ്ക്കും ഈ വാഹനം. കോംപാക്ട് എസ്‍യുവി എന്ന ഗണത്തിലാണ് ഈ വാഹനം വരുക.
ഈ കോംപാക്ട് എസ്‍യുവി ആദ്യം കേരളത്തിലും രാജസ്ഥാനിലുമായിരിയ്ക്കും ഇറക്കുക. ഔദ്യോഗികമായി ഇക്കാര്യം ഇതുവരെ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. തെക്കേ ഏഷ്യന്‍ വിപണിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വാഹനം വന്‍തോതില്‍ വില്‍ക്കുന്നുണ്ട്. ഒമ്പതര ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് ആ രാജ്യങ്ങളില്‍ ഈ വാഹനത്തിന്റെ വില.
യുവാക്കളും ജീപ്പ് പ്രേമികളും ഈ വാഹനം വാങ്ങുമെന്നാണ് വിപണി കരുതുന്നത്. ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് തരങ്ങളില്‍ ഇത് ഇറക്കാനാണ് സാദ്ധ്യത. രണ്ടര ലിറ്ററിന്റെ സിആര്‍ഡിഐ ഡീസല്‍ എഞ്ചിനാണ് ഇതിന് ഉപയോഗിയ്ക്കുന്നത്.
ഇപ്പോള്‍ വര്‍ഷം 5000 വാഹനങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ മഹീന്ദ്ര ഉദ്ദേശിയ്ക്കുന്നുള്ളു. സ്കോര്‍പ്പിയൊ, ബൊലേറൊ, സൈലൊ എന്നിവയാണ് ഇപ്പോള്‍ മഹീന്ദ്ര ഇറക്കുന്ന വാഹനങ്ങള്‍.


Click it and Unblock the Notifications








