നിസാന്‍ മൈക്ര ഡീസലിന് വില 6.05 ലക്ഷം

Nissan Micra diesel
നിസാന്‍ മൈക്ര ഡീസല്‍ വാഹനം ഇറക്കി. ഇതിന് വില 5.59 മുതല്‍ 6.05 ലക്ഷം വരെയാണ്. ഒന്നര ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

ഈ ഫൈവ് സ്പീഡ് വാഹനത്തിന് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉള്ളത്. ഒരു ലിറ്റര്‍ ഡീസലിന് 23.08 കിലോമീറ്റര്‍ ഓടിയ്ക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശ വാദം. മൈക്രയുടെ പെട്രോള്‍ കാര്‍ വിപണിയില്‍ വന്‍ വിജയം നേടിയതായാണ് കമ്പനി വിലയിരുത്തുന്നത്. ആറ് മാസത്തിന് മുമ്പാണ് ഈ വാഹനം നിരത്തിലിറക്കിയത്.

2300 കോടി രൂപ മുടക്കി ചെന്നൈയില്‍ നിര്‍മിച്ച റെനോള്‍ട്ടിന്റെ ഫാക്ടറിയിലാണ് ഈ വാഹനം ഉണ്ടാക്കുന്നത്. നിസാന്‍ വി പ്ലാറ്റ് ഫോമാണ് കാറിന് ഉപയോഗിയ്ക്കുന്നത്. എട്ട് വാല്‍വുള്ള നാല് സിലിണ്ടര്‍ ഉപയോഗിയ്ക്കുന്നതുകകൊണ്ട് നഗരത്തിലെ റോഡുകളിലും നല്ല ആക്സലറേഷന്‍ കിട്ടും. ഇപ്പോള്‍ ഈ കാര്‍ നിസാന്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും ആഫ്രീക്ക, യൂറോപ്പ് എന്നിവടങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുണ്ട്. വര്‍ഷം രണ്ട് ലക്ഷം കാറുകള്‍ ഉല്പാദിപ്പിയ്ക്കുകയാണ് കമ്പനിയെടെ ലക്ഷ്യം.

More from DriveSpark

Article Published On: Saturday, December 11, 2010, 16:21 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X