നാനൊ വില്‍ക്കാന്‍ ടിവി പരസ്യം

Tata Nano
മുംബൈ: ടാറ്റയുടെ ചെറിയ കാറായ നാനൊയുടെ വില്പന കുത്തനെ ഇടി‍ഞ്ഞത് തിരിച്ച് പിടിയ്ക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കമ്പനി. 2010 നവംബര്‍ മാസത്തില്‍ ഇന്ത്യയിലാകെ 509 നാനൊ കാറുകള്‍ മാത്രമാണ് വിറ്റത്.

ടെലിവിഷന്‍ പരസ്യം നല്‍കി പുതിയ വിപണി നേടാനാണ് ടാറ്റ ശ്രമിയ്ക്കുന്നത്. നാനൊയുടെ ആദ്യ ടെലിവിഷന്‍ പരസ്യം ഇറങ്ങി കഴിഞ്ഞു. റീഡിഫ്യൂഷന്‍ എന്ന പരസ്യ കമ്പനിയാണ് ടാറ്റയ്ക്ക് വേണ്ടി ഈ വീഡിയൊ പരസ്യം ചെയ്തത്.
നാനൊ കാറിന്റെ ഉള്ളില്‍ ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് തോന്നിപ്പിയ്ക്കുന്നതാണ് ഈ പരസ്യം. ഇരു ചക്ര വാഹന ഉടമകള്‍ വാങ്ങാനുള്ള ആഗ്രഹത്തോടെ നാനൊയെ നോക്കുന്നതും പരസ്യത്തിലുണ്ട്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഇരുചക്ര വാഹന ഉടമകളെയാണ് നാനൊ ഉല്പാദകര്‍ ലക്ഷ്യമിടുന്നത്. വിശ്വാസ്യതയും ദീര്‍ഘ കാല ഉപയോഗ സൗകര്യവും പരസ്യത്തില്‍ എടുത്ത് കാണിയ്ക്കുന്നുണ്ട്.

പല നാനൊ കാറുകളും റോഡില്‍ വച്ച് തീപിടിച്ചത് കാരണം നഷ്ടമായ സല്‍പേര് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കൂടിയാണ് ടാറ്റ.

ഈയിടെ ടാറ്റ വാഹനങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. എന്നാല്‍ നാനൊയേയും ടാറ്റ ആര്യയേയും വിലക്കയറ്റത്തില്‍ നിന്ന് ഒഴിവാക്കി. 2011 മാര്‍ച്ചോടെ മാസത്തില്‍ 12000 വാഹനങ്ങള്‍ വില്‍ക്കുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. മാസത്തില്‍ 10,000 കാറുകള്‍ വിറ്റാല്‍ മാത്രമേ അടുത്ത് പത്ത് വര്‍ഷം കൊണ്ടെങ്കിലും കമ്പനി ലാഭത്തിലാവുകയുള്ളു. വില്പന കുറയുന്തോറും കമ്പനി ലാഭത്തിലാവാനുള്ള കാലാവധിയും കൂടും.

More from DriveSpark

Article Published On: Monday, December 20, 2010, 17:48 [IST]
English summary
Tata Motors has launched its first television commercial for Nano to revive the sales of the world’s cheapest car that fell to a record low of 509 units last month. The commercial, created by Rediffusion Y&R, portrays Nano as a spacious and sturdy car and shows two-wheeler owners envying its performance. “We are aiming for the masses and twowheeler customers also fall under that,” Tata Motors spokesman Debasis Ray said. “We want to highlight the proposition of the car, its reliability and durability and to position it as a family car,” he added.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X